728-pixel-x-90-2-learn
728-pixel-x-90
<< >>

സേവാഗിനെ ‘മുറിയില്‍ പൂട്ടിയിടുക’ അല്ലാതെ ഒരു തന്ത്രവും നടക്കില്ലായിരുന്നു

ഓസ്‌ട്രേലിയക്ക് അജയ്യമായ തേരോട്ടം നടത്തിയിരുന്ന കാലത്ത് ഏറ്റവും അധികം ഭയപ്പെട്ടിരുന്ന ബാറ്റ്‌സ്മാന്‍ വിരേന്ദര്‍ സേവാഗായിരുന്നുവെന്ന് മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ആഡം ഗില്‍ക്രിസ്റ്റിന്റെ വെളിപ്പെടുത്തല്‍. ഏകദിനത്തില്‍ സേവാഗ് വിഷയമായിരുന്നില്ലെങ്കിലും ടെസ്റ്റില്‍ ശരിക്കും ടീമിനാകെ പേടിസ്വപ്‌നമായിരുന്നു അദ്ദേഹം- ഗില്ലി പറയുന്നു.

ഒരിക്കല്‍ ഇന്ത്യക്കെതിരായ പരമ്പരയ്ക്കിടെ സേവാഗ്പേടി ബാധിച്ച ടീമിനോടായി ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചുവത്രെ അദ്ദേഹത്തിനെതിരെ എന്തെങ്കിലും പദ്ധതിയുണ്ടോ. ഉണ്ട് സേവാഗിനെ പുട്ടാന്‍ ഒരുവഴി കണ്ടുവച്ചിട്ടുണ്ട്. എന്താണത് കളിക്കെത്താതിരിക്കാന്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ പൂട്ടിയിടുക, അല്ലാതെ മറ്റൊരു വഴിയുമില്ല. സേവാഗിനെ എങ്ങിനെയും നേരിടുക, അല്ലാതെ വേറെ മാര്‍ഗമില്ല’ റിപ്പോര്‍ട്ടറോട് ഗില്ലി പറഞ്ഞു.

ഇതിഹാസതാരവും ഓസ്‌ട്രേലിയക്കെതിരെ ഏകദിനത്തിലും ടെസ്റ്റിലും ഓസ്‌ട്രേലിയക്കെതിര ഏറ്റവും കൂടുതല്‍ റണ്‍സെടുത്തിട്ടുള്ളതും സച്ചിന്‍ തെണ്ടുല്‍ക്കറാണ്. എന്നാല്‍ ടെസ്റ്റില്‍ ഒരുകാലത്ത് ഓസീസ് ടീം ഏറ്റവും അധികം ഭയപ്പെട്ടിരുന്നത് സേവാഗ് ആണെന്ന കാര്യം ഗില്ലി ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തിയത്. നിലവില്‍ നടന്നുവരുന്ന ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയ്ക്കിടെയാണ്‌ മുന്‍താരത്തിന്റെ കമന്റ് വന്നിരിക്കുന്നത്.

INDIANEWS24.COM Sports

Leave a Reply