728-pixel-x-90-2-learn
728-pixel-x-90
<< >>

സേഫ് ക്യാമ്പസ്, ക്ലീന്‍ ക്യാമ്പസ് പദ്ധതിക്ക് തുടക്കമായി, മമ്മൂട്ടി ബ്രാന്‍ഡ്‌ അംബാസിഡര്‍

കൊച്ചി: കേരളത്തിലെ വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഹരി ഉപഭോഗം തുടച്ചുനീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്ന ലഹരിവിരുദ്ധ പ്രചാരണ പരിപാടിയായ സേഫ് ക്യാമ്പസ്, ക്ലീന്‍ ക്യാമ്പസ് പദ്ധതിക്ക് തുടക്കമായി. തിങ്കളാഴ്ച കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ചടങ്ങില്‍ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡറായി നടന്‍ മമ്മൂട്ടിയെ പ്രഖ്യാപിച്ചു.mamootty

ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ ആദ്യഘട്ടത്തില്‍ കോളേജ് ക്യംപസുകളെയായിരിക്കും കേന്ദ്രീകരിക്കുക. ഇക്കൊല്ലം മുതല്‍ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിലെ പ്രധാന ചിന്താവിഷയമാക്കി സേഫ് ക്യാമ്പസ്, ക്ലീന്‍ ക്യാമ്പസ് പദ്ധതിയെ മാറ്റുമെന്നു ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല അറിയിച്ചു. പദ്ധതി ക്രമേണ ക്ലീന്‍ കേരള, സേഫ് കേരള പദ്ധതിയായിമാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കലാരംഗത്തെ അരാജകവാദികളുണ്ടാകാം, അത്തരത്തിലുള്ളവരുടെ സൃഷ്ടികള്‍ ആസ്വദിക്കാം, എന്നാല്‍ അവരെ അനുകരിക്കരുതെന്നു ചടങ്ങില്‍ സംസാരിച്ച നടന്‍ മമ്മൂട്ടി പറഞ്ഞു.

INDIANEWS24 KOCHI

 

Leave a Reply