728-pixel-x-90-2-learn
728-pixel-x-90
<< >>

‘സേതുരാമയ്യര്‍’ മമ്മൂട്ടിയുടെ നിര്‍ദേശം; പിന്നെ ‘അലി ഇമ്രാന്‍’ ആയി മോഹന്‍ലാല്‍ എത്തി

ദുബായ്: സേതുരാമയ്യര്‍ എന്ന പേര് കേട്ടാല്‍ അറിയാത്ത മലയാളികളുണ്ടാവില്ല. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് കുറ്റാന്വേഷണ സിനിമാ പരമ്പരയായ സി ബി ഐ ഡയറിക്കുറിപ്പിലെ കേന്ദ്ര കഥാപാത്രമായെത്തുന്ന മമ്മൂട്ടിക്ക് നല്‍കിയ പേരാണത്. എസ് എന്‍ സ്വാമി ഒരുക്കിയ തിരക്കഥയിലെ പേര് അലി ഇമ്രാന്‍ എന്നായിരുന്നു. മമ്മൂട്ടിയാണ് ഈ പേര് മാറ്റി സേതുരാമയ്യര്‍ എന്ന് നിര്‍ദ്ദേശിച്ചത്. പിന്നീട് കൊള്ളസംഘം തട്ടിക്കൊണ്ടുപോയ വി വി ഐ പികളെ രക്ഷപ്പെടുത്തുന്ന മൂന്നാംമുറയിലെ നായകന് അലി ഇമ്രാന്‍ എന്ന പേര് നല്‍കി. മോഹന്‍ലാല്‍ അവതരിപ്പിച്ച അലി ഇമ്രാനും മലയാളിയെ ത്രസിപ്പിച്ച കഥാപാത്രമാണ്. രണ്ട് സിനിമകളുടെയും സംവിധായകനായ കെ മധു ആണ് നായകന്‍മാരുടെ പേരിന് പിന്നിലെ കൊച്ചുചരിത്രം വെളിപ്പെടുത്തിയത്.

ദുബായില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സി ബി ഐ ഡയറിക്ക് അഞ്ചാം ഭാഗം ഒരുക്കാന്‍ തീരുമാനിച്ച വിവരവും കെ മധു അറിയിച്ചു. കഴിഞ്ഞ നാല് ഭാഗങ്ങളെയും പോലെ അഞ്ചാം ഭാഗവും പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇത് കൂടാതെ ഒരു ബിഗ് ബജറ്റ് ചരിത്ര സിനിമക്ക് കൂടി തയ്യാറെടുക്കുന്നുണ്ടെന്നും അറിയിച്ചു.

INDIANEWS24.COM Movies

 

 

Leave a Reply