728-pixel-x-90-2-learn
728-pixel-x-90
<< >>

സെവാഗിനൊപ്പം കളിക്കാനാകുന്നത് മഹാഭാഗ്യമെന്ന് മാക്‌സ്‌വെല്‍

ന്യൂഡല്‍ഹി:വീരേന്ദര്‍ സെവാഗിനൊപ്പോലെ ഒരു ഇതിഹാസതാരത്തിനൊപ്പം കളിക്കാന്‍ സാധിക്കുന്നത് ഭാഗ്യമാണെന്ന് ഓസീസ് ക്രിക്കറ്റര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍.സേവാഗിനൊപ്പം ഒരേ ടീമിലാണ് മാക്‌സ്‌വെല്‍ ഐ പി എലില്‍ കളിക്കുന്നത്.നേരത്തെ സച്ചിനൊപ്പവും ഐപിഎല്ലില്‍ കളിക്കാന്‍ സാധിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസതാരങ്ങളാണ് സച്ചിനും സെവാഗും. ഇവര്‍ക്കൊപ്പം കളിക്കുന്നത് മഹത്തായ അനുഭവമാണെന്നും ഓസീസ് താരം പറഞ്ഞു.കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മാക്‌സ്‌വെല്ലിന് ഈ സീസണിലെ ആദ്യ മല്‍സരങ്ങളില്‍ തിളങ്ങാനായിട്ടില്ല.

നെറ്റ്‌സില്‍ സെവാഗുമായി പ്രത്യേകിച്ചൊരു ചര്‍ച്ച നടത്താറില്ലെങ്കിലും കളിയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ തങ്ങള്‍ സ്വാഭാവികമായും പങ്കുവെക്കാറുണ്ടെന്ന് മാക്‌സ്‌വെല്‍ പറഞ്ഞു.സ്വാഭാവികമായ രീതിയില്‍ കളിക്കാന്‍ സെവാഗ് എപ്പോഴും പറയാറുണ്ട്. ആക്രമിച്ചുകളിക്കുന്ന ശൈലിയില്‍നിന്ന് വ്യതിചലിക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.ഐപിഎല്ലില്‍ ഇതുവരെയുള്ള ബൗളിംഗ് നിലവാരം മികച്ചതാണ്.ലോകോത്തര ബൗളര്‍മാരെ നേരിടുന്നത് വെല്ലുവിളിയാണെന്നും മാക്‌സ്‌വെല്‍ പറഞ്ഞു.

INDIANEWS24 SPORTS DESK

Leave a Reply