jio 800x100
jio 800x100
728-pixel-x-90
<< >>

സെവന്‍ത് ഡേ വിഷു റിലീസുകളിലെ ഏക വിന്നര്‍! വണ്‍ ബൈ ടു-ഗാംഗ്സ്റ്റര്‍ ദുരന്തമായി.

കൊച്ചി: പ്രിഥ്വിരാജ് ചിത്രമായ സെവന്‍ത് ഡേ സമീപ കാല റിലീസുകളിലെ ഏക വിജയ ചിത്രമെന്ന ഖ്യാതി നേടിക്കൊണ്ട് പ്രദര്‍ശനം തുടരുന്നു. ത്രില്ലര്‍ മൂവി ഗണത്തില്‍പ്പെടുന്ന സെവന്‍ത് ഡേയിലൂടെ ശ്യാം ധര്‍ എന്ന പ്രതിഭാധനനായ നവാഗത സംവിധായകനെക്കൂടി മലയാള സിനിമയ്ക്ക് ലഭിച്ചിരിക്കുകയാണ്.ലണ്ടന്‍ ബ്രിഡ്ജിന്‍റെ പരാജയം തൂത്തെറിയാന്‍ പ്രിഥ്വിയ്ക്ക് ഈ വിജയത്തോടെ സാധിച്ചിരിക്കുകയാണ്.സ്ഥിരം ശൈലിയില്‍ നിന്നും വ്യതിചലിച്ചുകൊണ്ട് രൂപം കൊള്ളുന്ന പൃഥി ചിത്രങ്ങള്‍ എല്ലാം വിജയം നേടുന്ന കാഴ്ചയാണ് അടുത്തിടെ കണ്ടു വരുന്നത്.സെല്ലുലോയിഡ് ,അയാളും ഞാനും തമ്മില്‍,മുംബൈ പോലീസ്,മെമ്മറീസ് തുടങ്ങിയ വിജയ ചിത്രങ്ങളിലെല്ലാം പുലര്‍ത്തിയ വ്യത്യസ്തത പൃഥിയ്ക്ക് സെവന്‍ത് ഡേയിലും നിലനിര്‍ത്താന്‍ കഴിഞ്ഞു. അതേ സമയം സാധാരണ ചേരുവകളുടെ അകമ്പടിയോടെ എത്തിയ ലണ്ടന്‍ ബ്രിഡ്ജ് വന്‍ പരാജയമാകുകയും ചെയ്തു.

gangsterമോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ ഫെസ്റ്റിവല്‍ മൂഡിലുള്ള ചിത്രങ്ങള്‍ വ്യത്യസ്ത ചിത്രങ്ങള്‍ക്കൊപ്പം തന്നെ എക്കാലവും സ്വീകരിക്കപ്പെട്ടിരുന്നു. പക്ഷെ പൃഥിയില്‍ നിന്നും “പക്കാ കമ്മേഴ്സ്യല്‍”ചിത്രങ്ങള്‍ വേണ്ട എന്നാണു പ്രേക്ഷക മതം എന്ന് അരക്കിട്ടുറപ്പിക്കുകയാണ് സെവന്‍ത് ഡേ.ആക്ഷന്‍-ത്രില്ലര്‍ സ്വഭാവമുള്ള റിയലിസ്റ്റിക് ചിത്രങ്ങള്‍ ആണ് പൃഥിയില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

വിഷു റിലീസുകളില്‍ ആദ്യമെത്തിയ ആഷിക് അബു – മമ്മൂട്ടി ടീമിന്‍റെ ഗാംഗ്സ്റ്റര്‍ ദുരന്തമായി.ഏറെ കൊട്ടിഘോഷിക്കപ്പെട്ട ചിത്രം വന്‍ ഇനിഷ്യല്‍ നേടിയെങ്കിലും കടുത്ത ആരാധകര്‍ക്ക് പോലും നിരാശയാണ് സമ്മാനിച്ചത്.മമ്മൂട്ടി തന്റെ വേഷം സ്റ്റൈലിഷായി അവതരിപ്പിച്ചുവെങ്കിലും തിരക്കഥയിലെയും അവതരണത്തിലെയും പാളിച്ചകള്‍ ചിത്രത്തിനു തിരിച്ചടിയായി.ആഷിക് അബുവിന്‍റെ ഏറ്റവും മോശം ചിത്രം എന്ന് പ്രേക്ഷകര്‍ “ഫേസ് ബുക്കിലൂടെ”വിധിയെഴുതി.ശേഖര്‍ മേനോന്‍ അവതരിപ്പിച്ച പ്രധാന വില്ലന്‍ വേഷം ചിത്രത്തിനു ദോഷകരമായി ഭവിച്ചു.പക്ഷെ ശേഖര്‍ മേനോന്‍ എന്ന നടനെ കാസ്റ്റ് ചെയ്യുവാന്‍ സംവിധായകനും നിര്‍മാതാവുമായ ആഷിക് അബു കാണിച്ച സാഹസികതയെ അഭിനന്ദിക്കാതെ വയ്യ. പലപ്പോഴും ഇത്തരം പരീക്ഷണങ്ങളാണ് സിനിമയെ മുന്നോട്ടു നയിക്കുന്നത്.സിനിമ വിജയിക്കാത്തതിനാല്‍ ആഷിക്കിനെ ഇക്കാര്യത്തില്‍ വിമര്‍ശിക്കുന്നതില്‍ കാര്യമില്ല.അദ്ദേഹത്തിന്‍റെ Polytechnic-Malayalam-Movie-Poster-02ഇത്തരത്തിലുള്ള പല പരീക്ഷണങ്ങളും നേരത്തെ വിജയം കണ്ടിരുന്നു.22 ഫീമെയില്‍ കോട്ടയത്തില്‍ പ്രതാപ് പോത്തനെ വില്ലനായി കാസ്റ്റ് ചെയ്തതു ഒരു ഉദാഹരണം മാത്രം.മമ്മൂട്ടി തന്റെ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ ഏറെ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു എന്നതാണ് ഗാംഗ്സ്റ്റര്‍ നല്‍കുന്ന മുന്നറിയിപ്പ്.

കുഞ്ചാക്കോ ബോബന്റെ പത്മകുമാര്‍ ചിത്രം പോളിടെക്നിക്ക്‌,ദുല്‍ഖര്‍ സല്‍മാന്‍ – നസ്രിയ ചിത്രം സംസാരം ആരോഗ്യത്തിനു ഹാനികരം എന്നീ ചിത്രങ്ങള്‍ പ്രേക്ഷക പ്രീതി നേടുന്നില്ല.അരുചികരമായ ഇത്തരം വിഭവങ്ങള്‍ വിജയ നായകര്‍ എന്ന ബഹുമതിയില്‍ നിന്നും കുഞ്ചാക്കൊയെയും ദുല്ഖറിനെയും താഴെയിറക്കാനേ ഉപകരിക്കൂ.സലാല മൊബൈല്‍സിന് പിന്നാലെ ഒരു പരാജയ ചിത്രം കൂടി ക്രെഡിറ്റിലെത്തുന്നത് ദുല്ഖറിന്‍റെ നില പരുങ്ങലിലാക്കുന്നു.ഇനിയുള്ള ചിത്രങ്ങള്‍ ദുല്ഖറിന് ഏറെ നിര്‍ണ്ണായകമാകും.Samsaaram-aarogyathinu-hanikaram

പത്മകുമാര്‍ എന്ന സംവിധായകനില്‍ നിന്നും മലയാള സിനിമ ഏറെ പ്രതീക്ഷിച്ചിരുന്നു.പക്ഷെ ഒറീസ്സ പോലെയുള്ള തുടര്‍ച്ചയായ വന്‍ പരാജയങ്ങള്‍ പത്മകുമാറിനെ പ്രേക്ഷകനില്‍ നിന്ന് അകറ്റിയിരിക്കുന്നു.ലോജിക്കില്ലാത്ത ചിത്രങ്ങള്‍ പടച്ചു വിടുന്ന ഒരു സംവിധായകന്‍ എന്ന ലേബലില്‍ നിന്നും കര കയറാന്‍ പത്മകുമാര്‍ ഒരുപാടു “ടെക്നിക്കുകള്‍”പയറ്റെണ്ടി വരും.

ring-master-movie-posterപാണ്ടന്‍ നായയുടെ പല്ലിനു ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല എന്ന മട്ടിലാണ് ദിലീപിന്റെ ശ്വാനപുരാണം റിംഗ് മാസ്റ്റര്‍.ദിലീപിന്റെ കടുത്ത ആരാധകര്‍ക്ക് ചിത്രം ഒരു പക്ഷെ രസിച്ചേക്കും.ദിലീപിന്റെ “സ്ഥിരം” പ്രേക്ഷകരായ കുട്ടികള്‍ക്കും അവരോടൊപ്പം രക്ഷിതാക്കള്‍ക്കും ഇഷ്ടമായേക്കാവുന്ന ചേരുവകള്‍ കുത്തി നിറച്ച റിംഗ് മാസ്റ്റര്‍ ആവറെജ് കളക്ഷന്‍ നേടുന്നുണ്ട്.ദിലീപ് വ്യത്യസ്തമായ വേഷങ്ങളിലേക്ക് മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

മനുഷ്യ മനസുകളുടെ “വട്ടുകളിലൂടെ”തുടര്‍ച്ചയായുള്ള സഞ്ചാരം അരുണ്‍ കുമാര്‍ അരവിന്ദിന് സ്വയം പാര one-by-two-malayalam-movie-posters-4-largeപണിയുന്ന കാഴ്ചയാണ് വണ്‍ ബൈ ടു സമ്മാനിക്കുന്നത്.മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഫഹദ് ഫാസിലിനു തീയേറ്ററില്‍ നിന്നും “കൂക്ക് വിളികള്‍”സമ്മാനമായി നേടിക്കൊടുക്കുകയാണ് അരുണ്‍ കുമാറിന്റെ പരീക്ഷണ ചിത്രം.ഉറ്റ സുഹൃത്തായ മുരളി ഗോപിയുടെ നടന ശേഷിയിലുള്ള “അമിത വിശ്വാസം” ചിത്രത്തിനു ദോഷം ചെയ്യുന്നു.മികച്ച നടനായ ഫഹദിനെ സൈഡ് ലൈനില്‍ ഇരുത്തിക്കൊണ്ട് മുരളി ഗോപിയെക്കൊണ്ട് തുരു തുരാ ഗോളടിപ്പിക്കുവാനുള്ള സംവിധായകന്‍റെ ശ്രമം ഏറ്റില്ല എന്നതാണ് ചിത്രത്തിന്‍റെ പരാജയം.തിരക്കഥയിലെയും അവതരണത്തിലെയും പിഴവുകള്‍ ചിത്രത്തെ പ്രേക്ഷകനില്‍ നിന്നുമകറ്റുന്നു.സാധാരണ പ്രേക്ഷകന് ചിത്രം പലപ്പോഴും ദഹിക്കാതെ വരുന്നുണ്ട്.പക്ഷെ ഒരു പരീക്ഷണ ചിത്രം എന്ന നിലയില്‍ വണ്‍ ബൈ ടു പാസ് മാര്‍ക്ക് നേടുന്നുണ്ട്.

SANU INDIANEWS24

 

 

 

Leave a Reply