728-pixel-x-90-2-learn
728-pixel-x-90
<< >>

സെലുലോയിഡിലെ പി.കെ. റോസിയെ അനശ്വരമാക്കിയ ചാന്ദ്നി വീണ്ടുമെത്തുന്നു

തിരുവനന്തപുരം:സെലുലോയിഡിലെ പി.കെ. റോസിയെ അനശ്വരമാക്കിയ ചാന്ദ്നി വീണ്ടുമെത്തുന്നത് അമ്മ വേഷത്തിൽ. പതിനഞ്ചു വയസുള്ള വിധവയായ അമ്മയുടെ റോളാണ് വിനോദ് സംവിധാനം ചെയ്യുന്ന ഒറ്റമന്ദാരത്തിൽ ചാന്ദ്നി അവതരിപ്പിക്കുന്നത്. പത്രപ്രവർത്തകനായ അജയ് മുത്താന തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത് പാപ്പിലിയോൺ വിഷനാണ്. കെ.ആർ. വിനയന്‍റെ ഫീച്ചറിനെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ സജിതാ മഠത്തിലും പ്രേംകുമാറും രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒ.എൻ.വി കുറുപ്പിന്റെ വരികൾക്ക് സംഗീതമൊരുക്കുന്നത് രമേഷ് നാരായൺ ആണ്. കാമറ: ഉദയന്‍ അമ്പാടി. മലപ്പുറം, കന്യാകുമാരി. ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലായി ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന ഒറ്റമന്ദാരത്തിന്റെ മറ്റൊരു ലൊക്കേഷൻ പാരീസാണ്.

ASH INDIANEWS24

Leave a Reply