728-pixel-x-90-2-learn
728-pixel-x-90
<< >>

സെപ്റ്റംബർ പത്ത് തിങ്കളാഴ്ച ഭാരത ബന്ദും രാജ്യവാപക ഹര്‍ത്താലും ഒരുമിച്ചെത്തുന്നു

ന്യൂഡൽഹി:ഇന്ത്യയില്‍ ആദ്യമായി ഭാരത ബന്ദും രാജ്യവാപക ഹര്‍ത്താലും ഒരുമിച്ചെത്തുന്നു ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് വരുന്ന സെപ്റ്റംബർ പത്ത് തിങ്കളാഴ്ച രാജ്യവ്യാപക ഹർ‌ത്താൽ നടത്തുമെന്ന് ഇടതുസംഘടനകളും ഇതേദിവസം  ഭാരത് ബന്ദിന് ആഹ്വാനം ചെത്യ്ത്  കോണ്‍ഗ്രസും രംഗത്തെത്തി.  സിപിഎം, സിപിഐ (എംഎൽ), എസ്‌യുസിഐ (കമ്യൂണിസ്റ്റ്), ആർഎസ്പി  തുടങ്ങിയ പാർട്ടികളാണു ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.ഭാരത ബന്ദ്‌ രാവിലെ 9 മുതല്‍ 3 മണിവരെയാണ് എന്നറിയുന്നു.ഭാരത ബന്ദ്‌  ദിനത്തില്‍ വാഹനങ്ങൾ തടയില്ല, പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ പ്രകടനങ്ങൾ, ധർണകൾ എന്നിവ നടത്തും എന്നാണു കോണ്‍ഗ്രസ് പറയുന്നത്.അതേ സമയം ഹര്‍ത്താലിന്റെ  കൃത്യമായ സമയം അറിവായിട്ടില്ല.രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാകാനാണ് സാധ്യത.

INDIANEWS24 NEWDELHI DESK

Leave a Reply