തിരുവനന്തപുരം:പ്രേമം സിനിമയുടെ സെന്‍സറിങ്ങ് കഴിഞ്ഞ പകര്‍പ്പ് നല്‍കാത്തതിനെ തുടര്‍ന്ന് സെന്‍സറിങ്ങ് ബോര്‍ഡ് ഓഫീസില്‍ കയറി പകര്‍പ്പുകള്‍ പിടിച്ചെടുത്തു.ആന്റി പൈറസി സെല്‍ റെയ്ഡ് നടത്തിയാണ് പകര്‍പ്പുകള്‍ കണ്ടെടുത്തത്.വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് സെന്‍സറിങ്ങ് കഴിഞ്ഞ പകര്‍പ്പ് അന്വേഷണ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.ഇത് ചെയ്യാതെ വന്നതോടെയാണ് ഉദ്യോഗസ്ഥര്‍ സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി പകര്‍പ്പുകള്‍ പിടിച്ചെടുത്തത്.
പ്രേമം സിനിമയുടെ സെന്‍സര്‍ പകര്‍പ്പും ഇപ്പോള്‍ തിയറ്ററുകളില്‍ ഓടുന്ന രണ്ടാമത്തെ പകര്‍പ്പുമാണു പൊലീസ് ആവശ്യപ്പെട്ടിരുന്നത്.എന്നാല്‍ മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ പകര്‍പ്പ് നല്കാന് കഴിയില്ലെന്നാണ് ഇന്നലെ അവിടുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തോടു പറഞ്ഞു.അന്വേഷണത്തിന്റെ ഭാഗമായ തൊണ്ടി മുതലാണ് പകര്‍പ്പെന്നും ബലാല്‍ക്കാരമായി എടുക്കേണ്ടി വരുമെന്നും പൊലീസ് മുന്നറിയിപ്പു നല്‍കിയിരുന്നു.തുടര്‍ന്ന് ഇന്നു രാവിലെ അതു നല്‍കാമെന്നു സെന്‍സര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.എന്നാല്‍ ഇത് നല്കാന് തയാറാകത്തതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.ചിത്രത്തിന്റെ സംവിധായകന് അല്‍ഫോണ്‍സ് പുത്രനെ കഴിഞ്ഞ ദിവസം 11 മണിക്കൂറിലേറെ ആന്റി പൈറസി സെല്‍ ഡിവൈഎസ്പി. എം ഇക്ബാലിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു.
INDIANEWS24.COM T V P M