728-pixel-x-90-2-learn
728-pixel-x-90
<< >>

സെന്‍കുമാറിനെ നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങി

തിരുവനന്തപുരം: ടി പി സെന്‍കുമാറിനെ സംസ്ഥാന ഡി ജി പിയായി നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.ഇതിന്റെ പകര്‍പ്പ് പോലീസ് ആസ്ഥാനത്തും സെന്‍കുമാര്‍ ജോലി ചെയ്യുന്ന ഐ ഐ എം ജിയിലും എത്തുന്ന മുറയ്ക്ക് അദ്ദേഹത്തിന് ചുമതല ഏറ്റെടുക്കാം.

സ്ഥാനമൊഴിയുന്ന ഡി ജി പി ലോക്‌നാഥ് ബഹ്‌റയയില്‍ നിന്നും ബാറ്റണ്‍ സ്വീകരിച്ചുകൊണ്ടാണ് സെന്‍കുമാര്‍ സംസ്ഥാന പോലീസ് മേധാവി സ്ഥാനം ഏറ്റെടുക്കുക.ഇതോടെ ബഹ്‌റ സ്ഥാനമൊഴിഞ്ഞു കിടക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്കെത്തും.നിലവില്‍ ഡി ജി പിയായ ബഹ്‌റ വിജിലന്‍സ് മേധാവിയുടെ അധിക ചുമതല കൂടി വഹിക്കുന്നുണ്ട്.സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചതോടെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞു കിടന്ന അവസ്ഥയിലാണ് ബഹ്‌റയ്ക്ക് അധിക ചുമതല വഹിക്കേണ്ടിവന്നത്.

INDIANEWS24.COM T V P M

Leave a Reply