728-pixel-x-90-2-learn
728-pixel-x-90
<< >>

സെക്കന്റ്‌സ് ഒമ്പത് മാസമായിട്ടും പ്രദര്‍ശനത്തിനെത്തിച്ചില്ല; വിതരണക്കമ്പനിക്കെതിരെ നിര്‍മ്മാതാവും സംവിധായകനും സമരത്തില്‍

കൊച്ചി:സിനിമ പ്രദര്‍ശനത്തിനെത്തിക്കാന്‍ കരാര്‍ ഏറ്റെടുത്ത വിതരണക്കമ്പനി ഒമ്പത് മാസമായിട്ടും പുതിയ ചിത്രം തിയേറ്ററുകളിലെത്തിച്ചില്ല.ഇതില്‍ പ്രതിഷേധിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനും വിതരണക്കമ്പനിക്കുമുന്നില്‍ നടത്തുന്ന ajay joseകുത്തിയിരിപ്പ് സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.സെക്കന്റ്‌സ് സിനിമയുടെ സംവിധായകനായ അനീഷ് ഉപാസന, നിര്‍മ്മാതാവ് അജയ് ജോസ് എന്നിവരാണ് ഇവരുടെ ചിത്രം വിതരണത്തിനേറ്റെടുത്ത വര്‍ണ്ണചിത്ര ഫിലിംസിനെതിരെ സമരം നടത്തുന്നത്.

വര്‍ണ്ണചിത്രയുടെ കച്ചേരിപ്പടിയിലുള്ള ഓഫീസിന് മുന്നില്‍ നിര്‍മ്മാതാവിന്‍െയും സംവിധായകന്റെയും കുത്തിയിരിപ്പ് സമരം ആരംഭിച്ചിട്ട് മൂന്ന് ദവിസം പിന്നിട്ടുകഴിഞ്ഞു.രണ്ടേകാല്‍ കോടിയോളം രൂപ മുടക്കി നിര്‍മ്മിച്ച ചിത്രത്തിന്റെ വിതരണാവകാശം കഴിഞ്ഞ ഫെബ്രുവരിയിലാണ് വര്‍ണ്ണചിത്ര നിര്‍മ്മാതാവില്‍ നിന്നും വാങ്ങിയത്.ചിത്രം ചാനലിന് വിറ്റ് സാറ്റലൈറ്റ് തുക കൈക്കലാക്കിയ വിതരണക്കമ്പനി ആ തുക നിര്‍മ്മാതാവിന് നല്‍കിയില്ല.എന്നാല്‍ ചിത്രം എത്രയും പെട്ടെന്ന് വിതരണം ചെയ്താല്‍ മതിയെന്ന നിലപാട് seconds-malayalam-movie-location-stillsനിര്‍മ്മാതാവും സ്വീകരിച്ചു.വിതരണ കമ്പനി ഇത് കൂട്ടാക്കിയില്ല.പല തവണ തീയതി നീ്ട്ടി വാങ്ങി.ഏറ്റവും
ഒടുവില്‍ ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും പാലിച്ചില്ല.

ഇവര്‍ക്കെതിരെ രേഖാമൂലം പരാതി നല്‍കിയിട്ടും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടപടിയെടുത്തില്ലെന്ന് ഇരുവരും പറഞ്ഞു.സിനിമ ഉടന്‍ റിലീസ് ചെയ്തില്ലെങ്കില്‍ സമരം അസോസിയേഷന്റെ എം ജി റോഡിലെ ഓഫീസിന് മുന്നിലേക്ക് മാറ്റുമെന്ന് ഇരുവരും അറിയിച്ചു.

അച്ചൂസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ ജയസൂര്യ,വിനയ് ഫോര്‍ട്ട്,അപര്‍ണ നായര്‍seconds-malayalam-movie-location-stills1
എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്.

INDIANEWS24 MOVIES

Leave a Reply