സൂറിച്ച് : സ്വിറ്റ്സര്‍ലന്‍ഡിന്റെ തലസ്ഥാനമായ സൂറിച്ചില്‍ ഇനി വ്യഭിചരിക്കണമെന്ന് തോന്നുന്നവര്‍ക്ക് സ്ഥലം തപ്പി നടക്കേണ്ടി വരില്ല. സര്‍ക്കാര്‍ തന്നെ അതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യഭിചരിക്കുന്നവര്ക്കായി ‘ ഡ്രൈവ് ഇന്‍ സെക്സ് ബോക്സുകള്‍ ‘ നിര്‍മിച്ച് മാറുന്ന ലോകത്തിനു മുമ്പേ പറക്കുകയാണ് സൂറിച്ച്.
1942ല്‍ തന്നെ വ്യഭിചാരം നിയമവിധേയമാക്കി ചരിത്രം സൃഷ്ടിച്ച രാജ്യമാണ് സ്വിറ്റ്സര്‍ലാണ്ട്. അതുകൊണ്ടുതന്നെ ശരീരം വിറ്റ് ജീവിക്കുന്നവരുടെ എണ്ണം ഇവിടെ വളരെ കൂടുതലാണ്. ഇത് കാരണമുണ്ടായ പുതിയ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് സെക്സ് ബോക്സ് എന്ന പുതിയ പരീക്ഷണം.
നഗരത്തോട് ചേര്‍ന്ന് 26 ലക്ഷം ഡോളര്‍ മുടക്കി പണികഴിപ്പിച്ച കോംപ്ലെക്സിലാണ് സെക്സ് ബോക്സുകള്‍ പ്രവര്‍ത്തിക്കുന്നത്. ലൈംഗികത്തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 43 ഡോളര്‍ നല്കി ഈ ബോക്സുകള്‍ വാടകയ്ക്ക് എടുക്കാം. കൂടാതെ ബോക്സ് ഉപയോഗിക്കുന്ന ഓരോ രാത്രിയും അഞ്ചു ഡോളര്‍ നികുതിയായി നല്‍കണം.
വൈകിട്ട് ഏഴു മുതല്‍ രാവിലെ അഞ്ചുവരെ ആവശ്യക്കാര്‍ക്ക് കോംപ്ലെക്സില്‍ എത്താം. സ്വന്തമായി വാഹനം വേണമെന്ന് മാത്രം. കച്ചവടം ഉറപ്പിച്ചുകഴിഞ്ഞാല്‍ വാഹനം ബോക്സിനുള്ളിലേക്ക് കയറ്റുക. പിന്നെ വാഹനം ഒരു മണിയറയാകും . വാഹനത്തിനുള്ളില്‍ വെച്ച് കാര്യം സാധിക്കണമെന്നു ചുരുക്കം.
ബാത്ത്റൂം ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും സുരക്ഷയും കോംപ്ലക്സില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലൈംഗികത്തൊഴിലാളികളുമായി സംസാരിക്കാന്‍ വേണമെങ്കില്‍ ഒരു സോഷ്യല്‍ വര്‍ക്കറും ഓണ്‍ ലൈനില്‍ ഉണ്ടാകും. ഇവിടേക്കുള്ള യാത്രക്കാര്‍ക്ക് വഴി തെറ്റാതിരിക്കാന്‍ റോഡുകളില്‍ പ്രത്യേക സൈന്‍ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.
വ്യഭിചാരം സര്‍വസാധാരണമായതോടെ ഉണ്ടായ സാമൂഹ്യ പ്രശ്നങ്ങളാണ് പുതിയ പരീക്ഷണത്തിന് സൂറിച്ച് അധികൃതരെ പ്രേരിപ്പിച്ചത്. ലൈംഗികത്തൊഴിലാളികളെയും ആവശ്യക്കരെയും കൊണ്ട് വീര്‍പ്പുമുട്ടിയ നഗരത്തില്‍ ശുചിത്വം വലിയ പ്രശ്നമായി. പൊതുസ്ഥലങ്ങളില്‍ പോലും ലൈംഗികവേഴ്ച നടത്തുന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍. ലൈംഗികത്തൊഴിലാളികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് സെക്സ് ബോക്സ് എന്ന ആശയം സൂറിച്ച് നഗരസഭ പരിഗണിച്ചത്. അഭിപ്രായ വോട്ടെടുപ്പില്‍ ജനങ്ങള്‍ ഈ നിര്‍ദേശത്തെ അംഗീകരിക്കുകയും ചെയ്തു.
India News
September 29, 2013 at 9:54 AM
too too much… !
Pingback: സ്വിറ്റ്സര്‍ലന്‍ഡിന്റെ തലസ്ഥാനമായ സൂറിച്ചില്‍ ഇനി വ്യഭിചരിക്കണമെന്ന് തോന്നുന്നവര്‍ക്ക് ‘