തിരുവനന്തപുരം: കേരളത്തിലെ രണ്ടാമത് ബ്ലാക്ക് ബോക്സ് തിയേറ്റര്‍ ‘ഗണേശം’ തൈക്കാട് ആരംഭിക്കുന്നു.നാനൂറു പേര്‍ക്ക് ഇരിക്കാവുന്ന ശീതീകരിച്ച ഓഡിറ്റോറിയമാണ് ഗണേശം(സൂര്യ നാടകക്കളരി). സന്തോഷ് കൊട്ടാരക്കരയാണ് ഗണേശത്തിന്റെ ശില്പി.ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് 6.30-ന് മേയര്‍ വി.കെ.പ്രശാന്ത് നിര്‍വഹിക്കും.
സിനിമാ സ്ക്രീന്‍, പ്രൊജക്ഷന്, ലൈറ്റ് ആന്‍ഡ് സൗണ്ട് ക്രമീകരണം എന്നിവ സ്ഥിരമായി സജ്ജീകരിച്ചിരിക്കുകയാണ് ഓഡിറ്റോറിയത്തില്‍. രണ്ടുദിവസംകൊണ്ട് ഓഡിറ്റോറിയം ഓപ്പണ്‍ എയര്‍ ആക്കാനും സാധിക്കും.കലാകാരന്മാര്ക്ക് താമസിക്കാനുള്ള സൗകര്യവും ചമയത്തിനുള്ള മൂന്നു മുറികള്‍, റിഹേഴ്സലിനുള്ള ഇടം, ഫോട്ട്-പെയിന്റിങ് പ്രദര്‍ശനം എന്നിവയ്ക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.സൂര്യ കൃഷ്ണമൂര്‍ത്തി തന്റെ വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ചു സാംസ്കാരിക കേരളത്തിനു സമ്മാനിക്കുന്ന ബ്ലാക്ക് ബോക്സ് തിയേറ്ററിന്റെ പ്രത്യകതകളാണിത്. മറ്റ് കലാസമിതികള്‍ക്ക് പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി ഗണേശം സൗജന്യമായി നല്‍കും. നാല്‍പ്പതു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയില്‍ സൂര്യ മറ്റ് സമിതികള്‍ക്ക് നല്കുന്ന ഉപഹാരമാണിതെന്നു സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു. ബ്ലാക്ക് ബോക്സ് തിയേറ്റര്‍ ഗണേശത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു ഇന്ന് മുതല്‍ മെയ് പതിനാറു വരെ മലയാള ചലച്ചിത്ര മേളയും നാടക മേളയും സംഘടിപ്പിക്കുന്നുണ്ട്.
INDIANEWS24 TVPM DESK