തിരുവനന്തപുരം: 37ാമത് സൂര്യ ഫെസ്റ്റിന്റെ ഭാഗമായി 10 ദിവസത്തെ നൃത്തസംഗീതോത്സവത്തിന് നാളെ വൈകിട്ട് 6.45 ന് തുടക്കമാകും. ഏ കെ ജി ഹാളിലും വൈലോപ്പിള്ളി സംസ്കൃതി ഭവനിലും നടക്കുന്ന കെ ജെ യേശുദാസിന്റെ കര്‍ണാടക സംഗീത കച്ചേരിയാണ് മേളയിലെ ആദ്യ പരിപാടി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലക്ഷ്മി ഗോപാലസ്വാമി, പത്മാസുബ്രഹ്മണ്യം, അലര്മേല് വള്ളി, ലാവണ്യ അനന്ത്, പ്രിയദര്‍ശിനി ഗോവിന്ദ് എന്നിവര്‍ ഭരതനാട്യവും സഞ്ജയ് സുബ്രഹ്മണ്യം കര്‍ണാടക സംഗീത കച്ചേരിയും റാണിഖാനം സൂഫികഥക്കും അവതരിപ്പിക്കും. ഒക്ടോബര്‍ 10ന് ശോഭന അവതരിപ്പിക്കുന്ന കൃഷ്ണബാലയോടെ നൃത്തസംഗീതോത്സവം സമാപിക്കും.