ചെന്നൈ:സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്യുന്ന ‘സൂരറൈ പൊട്രു ആമസോണ്‍ പ്രൈമിലൂടെ ഒക്ടോബര്‍ 30നാണ് റിലീസ് ചെയ്യുന്നു.കോവിഡ് മൂലം തീയേറ്ററുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ഒടിടി പ്ലാറ്റ്ഫോം വഴി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ നിര്‍മ്മാതാവ് കൂടിയായ സൂര്യ തീരുമാനിക്കുകയായിരുന്നു. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം എത്തും.ട്വിറ്ററിലൂടെയാണ് സൂര്യയുടെ ഇത് അറിയിച്ചത്.ചിത്രത്തിന്റെ റിലീസ് ചെലവ് ഇനത്തില്‍ മാറ്റിവച്ചിരുന്ന അഞ്ച് കോടി രൂപ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും ചലച്ചിത്രമേഖലയിലെ തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയോജനകരമാംവിധം തുക വിനിയോഗിക്കുമെന്നും സൂര്യ പറയുന്നു.അപര്‍ണ്ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക.
“എന്റെ സിനിമാജീവിതത്തിലെ ഒരു പ്രധാന ചിത്രമാണ് സൂരറൈ പൊട്രു. ആരാധകര്‍ക്കൊപ്പം തീയേറ്ററിലിരുന്ന് ഈ ചിത്രം കാണാനായിരുന്നു എന്റെ ആഗ്രഹവും. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം അതിന് അനുവദിക്കുന്നില്ല. ഒരുപാട് പേരുടെ അധ്വാനവും സര്‍ഗാത്മകതയും ചേര്‍ന്നതാണ് ഒരു സിനിമ. അത് സമയത്തുതന്നെ അതിന്റെ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത് ഒരു നിര്‍മ്മാതാവിന്റെ കടമയാണ്“,സൂര്യ പറഞ്ഞു.
Read more: https://www.deshabhimani.com/cinema/suriya-starring-soorarai-pottru-to-release-through-amazon-prime/890565