728-pixel-x-90-2-learn
728-pixel-x-90
<< >>

സൂര്യഫെസ്റ്റിവല്‍ പുരോഗമിക്കുന്നു; ഇനി മൂന്ന് ദിവസം കൂടി

തിരുവനന്തപുരം:ഇന്ത്യന്‍ നൃത്ത-സംഗീത കലകളെ പരിപോഷിപ്പിക്കുന്നതിനായി വര്‍ഷം തോറും നടത്തിവരുന്ന സൂര്യ ഫെസ്റ്റിവലിന്റെ ഈ വര്‍ഷത്തെ കലാമേള തിരുവനന്തപുരം,കോട്ടയം,കൊച്ചി നഗരങ്ങളിലായി പുരോഗമിക്കുന്നു.കൊച്ചിയിലെയും കോട്ടയത്തെയും കലാകേളികള്‍ അവസാനിച്ചു ഇനിയുള്ള മൂന്ന് ദിവസവും പരിപാടികള്‍ തിരുവനന്തപുരത്ത് മാത്രം.

വ്യാഴാഴ്ച്ച വൈകീട്ട് 6.45ന് ചലചിത്രതാരം മഞ്ജു വാര്യരുടെ ഭരതനാട്യം തിരുവനന്തപുരത്തെ എ കെ ജി ഹാളില്‍ അരങ്ങേറും.ഈ മാസം ഒന്നിന് തിരുവനന്തപുരത്ത്‌ ഗാനഗന്ധര്‍വന്റെ കച്ചേരിയോടെയാണ് ഈ വര്‍ഷത്ത സൂര്യഫെസ്റ്റിവല്‍ തുടക്കമായത്.പ്രമുഖ നര്‍ത്തകരും സംഗീതജ്ഞരും പങ്കെടുത്തുപോകാറുള്ള സൂര്യ ഫെസ്റ്റിവലില്‍ ഇക്കുറി പ്രശസ്ത നര്‍ത്തകരായ പദ്മ സുബ്രഹ്മണ്യം,ചലചിത്ര നടികൂടിയായ ലക്ഷ്മി ഗോപാല്‍ സ്വാമി എന്നിവര്‍ ചിലങ്ക കെട്ടി.

മൂന്ന് കേന്ദ്രങ്ങളിലായി നടന്ന സൂര്യഫെസ്റ്റിവലില്‍ എല്ലായിടത്തും ഉസ്താദ് റഷീദ് മുസ്തഫയുടെ കച്ചേരി കാതിന് ഇമ്പം പകര്‍ന്നപ്പോള്‍ ഒഡിസിയുടെ ചുവടുകളുമായെത്തിയ അരുണ മൊഹന്തിയും സംഘവും കലാ ആസ്വാദകര്‍ക്ക് നിറഞ്ഞ സദ്യയായി.ലക്ഷ്മിഗോപാല്‍ സ്വാമിയും മൂന്ന് കേന്ദ്രങ്ങളിലും നൃത്തം അവതരിപ്പിച്ചു.വെള്ളിയാഴ്ച്ച തിരുവനന്തപുരം എ കെ ജി ഹാളില്‍ നടിയും നര്‍ത്തകിയുമായ ശോഭനയുടെ ഭരതനാട്യത്തോടെ ഈ വര്‍ഷത്തെ സൂര്യ ഫെസ്റ്റിവല്‍ സമാപിക്കും.

INDIANEWS24.COM TVPM

Leave a Reply