728-pixel-x-90-2-learn
728-pixel-x-90
<< >>

സൂര്യനെല്ലി കേസ്:കുര്യന് തിരച്ചടി

കൊച്ചി: സൂര്യനെല്ലി പെണ്‍വാണിഭ കേസില്‍ രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ. പി ജെ കുര്യന് തിരച്ചടി .കുര്യനെ പ്രതി ചേര്‍ക്കണമെന്ന കാര്യത്തില്‍ കീഴ്‌ക്കോടതിയുടെ നടപടികള്‍ തെറ്റായിരുന്നു എന്ന് ഹൈക്കോടതി നിരീക്ഷിച്ചു.ക്രിമിനല്‍ നടപടി ചട്ടം പാലിക്കാതെയാണ് കീഴ്ക്കോടതി വിധി പ്രസ്താവിച്ചത്.
കുര്യനെ പ്രതി ചേര്‍ക്കണമെന്ന പെണ്‍കുട്ടിയുടെ ആവശ്യം തള്ളിയ പീരുമേട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും തൊടുപുഴ സെഷന്‍സ് കോടതിയും പെണ്‍കുട്ടിയുടെ ഭാഗം കേള്‍ക്കണമായിരുന്നുവെന്നും ഹര്‍ജി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു ജസ്റ്റിസ് പി ഭവദാസന്‍ വ്യക്തമാക്കി.
ഒരു സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിലുള്ള കേസ് നടപടികളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന പ്രതിയുടെ അപേക്ഷ പരിഗണിച്ച് അയാളെ കുറ്റവിമുക്തനാക്കുമ്പോള്‍ കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ വാദം കൂടി കേള്‍ക്കേണ്ടതല്ലേയെന്നു കോടതി ചോദിച്ചു.
പുനഃപരിശോധന ഹര്‍ജിയില്‍ സുപ്രധാന നിയമപ്രശ്‌നമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു ഹര്‍ജി ഡിവിഷന്‍ ബെഞ്ചിനു വിടാന്‍ ചീഫ് ജസ്റ്റിസിന്റെ അനുമതിക്കു നല്‍കിയത്. കേസില്‍ തുടരനേ്വഷണവും കുര്യനെ പ്രതി ചേര്‍ക്കണമെന്ന ആവശ്യവും തള്ളി കീഴ്‌ക്കോടതി വിധിക്കെതിരേയാണു പെണ്‍കുട്ടി കോടതിയെ സമീപിച്ചത്

Leave a Reply