jio 800x100
jio 800x100
728-pixel-x-90
<< >>

സൂര്യനെല്ലി:രാഷ്ട്രീയം ഇല്ലാത്ത വീക്ഷണത്തില്‍

സൂര്യനെല്ലി ഒരു ചെറിയ നാടാണ് .കാടിന്റെ അടുത്തുള്ള ചെറിയ നാട്.ഇന്ന് ആ സ്ഥലം ഒരു പെണ്‍കുട്ടിയുടെ പേരില്‍ ആണ് അറിയെപ്പെടുന്നത്.ആ പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ  പേരോ മറ്റു വിവരങ്ങളോ നാളിതുവരെ നമ്മളാരും അറിഞ്ഞിട്ടില്ല.മുഖത്ത് പറുദ പോലെ ചുരിദാറിന്റെ ഷാള്‍ ഇട്ടു മൂടി മധ്യതിരുവതാംകൂര്‍ മുഴുവനും നടക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം അന്ന് പത്രങ്ങളിലും ഇന്ന് വിഷ്വല്‍മാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കുന്നു.

പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളെ ലൈംഗിക സംത്രിപ്തിക്ക് ഉപയോഗിച്ചതിന്റെ പേരില്‍ ഇന്ത്യയില്‍ നടക്കുന്ന ആയിരക്കണക്കിന് കേസുകളില്‍ ഒന്നാണ് സൂര്യനെല്ലി പെണ്‍വാണിഭവും.ഡല്‍ഹി പെണ്‍കുട്ടി ക്രൂരമായി മാനഭംഗം ചെയ്യപ്പെട്ടപ്പോള്‍ ഉണ്ടായ അതെ സാമൂഹിക വികാരം ആണ് സൂര്യനെല്ലി സംഭവം പുറത്തറിഞ്ഞപ്പോള്‍  കേരള സമൂഹവും പ്രകടിപ്പിച്ചത്.

സൂര്യനെല്ലി പെണ്‍വാണിഭം ഇന്ന് ലോക മലയാളികള്‍ PJകുര്യന്‍ മുഖേന  വീണ്ടും ചര്‍ച്ചക്കെടുത്തു.ഇതില്‍ ഒരു സംശയം ഉള്ളത് കുര്യന്‍ എന്ന കോണ്‍ഗ്രസ്  നേതാവിന്റെ വ്യഭിചാരത്തെ കുറിച്ചാണോ സൂര്യനെല്ലി പെണ്‍കുട്ടി എന്ന് എല്ലാവരും പറയുന്ന യുവതിയെക്കുറിച്ചാണോ ചര്‍ച്ച.ഇത് രണ്ടും ആണ് യഥാര്‍ത്ഥ പ്രശ്നം എന്ന് ബെല്‍ഫാസ്റ്റ് മലയാളി കരുതുന്നില്ല.സൂര്യനെല്ലി കേസില്‍ ഒരു പെണ്‍കുട്ടിയെ വാണിഭച്ചരക്ക് ആക്കിയതും സമൂഹത്തിന്റെ മേല്‍ത്തട്ടില്‍ ജീവിക്കുന്ന നിരവധി ആളുകള്‍ ആ കച്ചവടത്തില്‍ ആകൃഷ്ടരാകുകയും ചെയിതിട്ടുണ്ടെങ്കില്‍ ഒരു കാര്യം ഉറപ്പാണ്‌,ഈ കച്ചവത്തില്‍ ആദ്യം ചെന്ന് കാശ് കൊടുത്തവന് പണം മുതലായിട്ടുണ്ട്.

ഒരു പെണ്‍കുട്ടിയുടെ കാര്യം കേട്ടപ്പോള്‍ തിരഞ്ഞെടുപ്പ് ചൂടില്‍ ഓടി നടന്നിരുന്ന PJ കുര്യന്‍ നേരവില്ലാത്ത നേരത്ത് കുമളി ഗസ്റ്റ് ഹൌസില്‍ ചെന്ന് പരിപാടിയില്‍ പങ്കെടുക്കണം എങ്കില്‍ ഒരു ബലാല്‍സംഗം ചെയ്യാന്‍ ഉള്ള കൃമിനല്‍ ചിന്തയാണ് എന്ന് എങ്ങനെ പറയാന്‍ പറ്റും.                                                                                                          ഇവിടെ പരമാനന്ദവും സംതൃപ്തിയും  തന്നെയാണ്  ചേതോവികാരം.മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ കൊടുക്കന്ന കാശ് മുതലാകും എന്ന കേട്ടുകേള്‍വി.

 ഈ കേസില്‍ കഴിഞ്ഞ ദിവസം വീണ്ടും പിടിയിലായ ധര്‍മ്മരാജന്‍ അന്ന് പ്രയപൂര്‍ത്തിയാകാത്ത സൂര്യനെല്ലി പെണ്‍കുട്ടിയെ നിരവധി ക്രൂരതക്ക് വിധേയമാക്കി എന്ന് വാര്‍ത്ത‍ ഉണ്ടായിരുന്നു.ലൈംഗിക വൈകൃതം ഒരു രോഗം തന്നെയാണ് എന്നത് തല്‍ക്കാലം നമുക്ക് മറക്കാം.കാരണം എല്ലാവരും ആ കാര്യം മറന്നു.രോഗം ഉള്ള കുറ്റവാളിയെ  പിടിച്ചു ജയിലില്‍ ഇടുക മാത്രമാണ് നമ്മുടെ നീതി വ്യവസ്ഥ ചൈയിതത്.രോഗം ഉള്ളവന് ചികിത്സ നല്‍കണം എന്ന സാമാന്യ ത്വത്വം ഇവിടെ നടപ്പായി എന്ന് തോന്നുന്നില്ല.സമൂഹത്തിനു അപകടം വിതക്കാന്‍ മാത്രം പ്രാപ്തി ഉള്ള ഒരു മാസസിക രോഗിയുടെ കാര്യത്തില്‍ ആകുമ്പോള്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്.

ധര്‍മ്മരാജന്‍  സൂര്യനെല്ലി പീഡനക്കാരന്‍ തന്നെയാണ് എന്ന് ജസ്റ്റിസ് ബസന്തിനു പോലും പറയേണ്ടി വന്നു.കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ സൂര്യനെല്ലി കേസ് വീണ്ടും ആഘോഷിക്കുമ്പോള്‍ ഈ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആരെങ്കിലും ഒരാള്‍ വ്യഭിചാരം നടത്തിയെന്ന് സമ്മതിക്കാന്‍ തയ്യാറായി ലോകത്തോട് വിളിച്ചു പറഞ്ഞാല്‍ ഈ വിഷയത്തിന്റെ പ്രാധാന്യം മറ്റൊരു തരത്തില്‍ ആകും.മുന്‍ അമേരിക്കന്‍ പ്രസിഡന്റിനെ പോലെ ലോകത്തോട് തുറന്നു പറഞ്ഞപ്പോള്‍ കിട്ടിയ മാന്യത അവര്‍ക്കും ലഭിക്കും.

പക്ഷെ സൂര്യനെല്ലി കേസിലെ പ്രതികള്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് എന്താണ്?

ഞങ്ങളാരും ആ ഭാഗത്തോട്ടു പോലും പോയിട്ടില്ലഎന്നാണ്  പ്രതികള്‍ ഓരോരുത്തരും പറയുന്ന് . ആരും അത് വിശ്വസിക്കുന്നുമില്ല.അങ്ങനെ വിശ്വസിക്കാത്തത് കൊണ്ടാണല്ലോ പിജെ കുര്യന്റെ മകളുടെ കല്യാണം മുടങ്ങിയത്.

 

ജസ്റ്റിസ്‌ ബസന്ത്‌ ,K സുധാകരന്‍ എന്നീ രണ്ടു പ്രമുഖ വ്യക്തികള്‍ ഇപ്പോള്‍ തുറന്നു പറഞ്ഞു.സൂര്യനെല്ലി പെണ്‍കുട്ടി ബാലവേശ്യ ആണ് !
എന്തടിസ്ഥാനത്തില്‍ ആണ് അവര്‍ രണ്ടുപേരും അങ്ങനെ പറഞ്ഞത് ?

സൂര്യനെല്ലി പെണ്‍കുട്ടി ബാലവേശ്യ ആണെങ്കില്‍ ആരാണ് ഈ ബാലികയുടെ അടുത്തു പോയി കാര്യം നടത്തിയതും പണവും പാരിദോഷികവും നല്‍കിയതും? പണം കിട്ടേണ്ട കൈകളില്‍ കിട്ടാതെ വന്നതാണ് സൂര്യനെല്ലി കേസില്‍ വഴിത്തിരിവായത് എന്ന് ബെല്‍ഫാസ്റ്റ്‌ മലയാളി കരുതുന്നു.ധര്‍മ്മരാജന്‍ എന്ന ഇടനിലക്കാരന്‍ ആണ് സംഗതി ഇത്രയും വഷളാക്കിയത്.
ഈ വാര്‍ത്ത‍ ശ്രദ്ധിച്ചിട്ടുള്ള ആരെങ്കിലും സൂര്യനെല്ലി പെണ്‍കുട്ടിയുടെ കാര്യത്തില്‍ തോന്നുന്ന സംശയങ്ങളും നിഗമനങ്ങളും തുറന്നു പറഞ്ഞാല്‍ ആകാശം ഇടിഞ്ഞു വീഴും എന്ന് ബെല്‍ഫാസ്റ്റ്‌ മലയാളി കരുതുന്നില്ല.സൂര്യനെല്ലി പെണ്‍വാണിഭ സംഭവം പുറത്തു വന്ന ശേഷം കേസ് നടക്കുന്ന കാലയളവില്‍ തന്നെ ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്നടക്കം പണവും മറ്റു സഹായങ്ങളും ഇന്ന് യുവതിയായി വളര്‍ന്ന ആ പെണ്‍കുട്ടിക്ക്  ലഭിച്ചിട്ടുണ്ട്.പോരാത്തതിന് സര്‍ക്കാര്‍ ജോലിയും നല്‍കി.
ഇന്ന് ഈ വിഷയം വീണ്ടും സജീവമായി ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഇതിലെ പ്രതികളില്‍ ശിക്ഷ ലഭിച്ച ധര്‍മ്മരാജനെ കൊണ്ടെങ്കിലും സംഭവത്തിന്റെ പൂര്‍ണ്ണ രൂപം ഒരു ഇന്റര്‍വ്യൂ യിലൂടെ പറയിപ്പിച്ചാല്‍  ഇന്ന് ഈ കേസും പിടിച്ചു നടക്കുന്ന മുഴുവന്‍ പേരും സ്തബ്ദരകാന്‍ ഇടയുണ്ട്.
ഇങ്ങനെ ഒരു അഭിപ്രായം പറയുമ്പോള്‍ തന്നെ പ്രായപൂര്‍ത്തി ആയതോ ആകാത്തതോ ആയ പെണ്‍കുട്ടികളെ അവസരം കിട്ടുമ്പോള്‍ ഒക്കെ പോയി പണം കൊടുത്തു വ്യഭിചരിക്കാന്‍ നടക്കുന്ന കുടുംബനാഥന്‍മാരായ മാന്യമാര്‍ക്ക് ശിക്ഷ നല്‍കരുത് എന്നല്ല അര്‍ത്ഥമാക്കുന്നത്.ഭാര്യയെയും മക്കളെയും മറന്ന് വിത്ത്കാളയ്ക്ക് സമാനമായ ജീവിതം നയിക്കുന്നവന്‍ ആരായാലും ശിക്ഷിക്കപ്പെടണം.

Leave a Reply