ടൊറന്റോ: സമന്വയ സാംസ്കാരികവേദി ജോയിന്റ് സെക്രട്ടറിയും ഗ്രാന്‍ഡ് റിവര്‍ മലയാളി അസോസിയേഷന് പ്രസിഡണ്ടും ലോകകേരളസഭാംഗവുമായ സൂരജ് അത്തിപ്പറ്റയുടെ പിതാവ് വേണുഗോപാല്‍ അത്തിപ്പറ്റ നിര്യാതനായി. അര്‍ബുദരോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സ്വദേശമായ മലപ്പുറം അത്തിപ്പറ്റയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.
വേണുഗോപാല്‍ അത്തിപ്പറ്റയുടെ നിര്യാണത്തില്‍ സമന്വയ സാംസ്കാരികവേദിയും ഗ്രാന്‍ഡ് റിവര്‍ മലയാളി അസോസിയേഷനും അനുശോചനം രേഖപ്പെടുത്തി.