കൊച്ചി :സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകൻ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു. ഇന്ന് രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ വച്ചാണ് മരണം സംഭവിച്ചത്.ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലിൽ ഐ സി യു വിലായിരുന്ന ഷാനവാസിനെ സ്ഥിതി ഗുരുതരമായതിനെത്തുടർന്നു കൊച്ചിയിൽ എത്തിക്കുകയായിരുന്നു.ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. സംവിധായകന്, തിരക്കഥാകൃത്ത് എന്നതിന് പുറമെ മികച്ച എഡിറ്റര്‍ കൂടിയാണ്. 2015ല്‍ കരി എന്ന ചിത്രം സംവിധാനം ചെയ്തു. ഈ ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒട്ടനവധി ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം നിരവധി പുരസ്കാരങ്ങളും നേടി.അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ രചനയ്ക്കിടെയാണ് ഹൃദയാഘാതം സംഭവിച്ചത്.ഹൃദയാഘാതത്തെത്തുടർന്ന് സുഹൃത്തുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്.
INDIANEWS24 MOVIE DESK