728-pixel-x-90-2-learn
728-pixel-x-90
<< >>

സൂപ്പര്‍താരത്തിന് സൂപ്പര്‍ കാരവന്‍

മലയാളത്തിന്‍റെ മെഗാ താരം മോഹന്‍ലാലിനായ് ഹൈ ടെക് കാരവാന്‍ തയ്യാറായി. അത്യന്താധുനിക സൌകര്യങ്ങള്‍ ഉള്ള പുതിയ കാരവാന്‍ ലാലിനു സമ്മാനിക്കുന്നത് സ്വന്തം വീടിന്റെ സുഖ സൌകര്യങ്ങളും സാങ്കേതിക മേന്മയുമാണ്.സാറ്റലൈറ്റ് ഡിഷ്, മസാജ് ചെയര്‍, മ്യൂസിക് സിസ്റ്റം,ഹൈ സ്പീഡ് ഇന്റര്‍നെറ്റ്‌,ഹോം തിയേറ്റര്‍ സിനിമാ സ്ക്രീനിംഗ് തുടങ്ങി  ഇരുപതടി നീളവും ഏഴടി വീതിയുമുള്ള ഈ മോഡേണ്‍ കാരവാനകത്ത് എല്ലാ അത്യാധുനിക സ‍ജ്ജീകരണങ്ങളുമുണ്ട്. കോതമംഗലത്തെ ഓജസ് കമ്പനിയാണ് ഈ കാരവാന്‍ തയ്യാറാക്കിയത്. നാലുമാസം മുമ്പായിരുന്നു കാരവാന്‍ ആവശ്യപ്പെട്ട് മോഹന്‍ലാല്‍ കമ്പനിയെ സമീപിച്ചത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ഓജസിന് മോഹന്‍ലാലിനായി  ആഡംബര വാഹനം തയ്യാറായി നിരത്തിലിറക്കുവാന്‍ സാധിച്ചു. 

ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ഔട്ട്‌ ഡോര്‍ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടു തെരുവോരങ്ങളിലും ഉള്‍പ്രദേശങ്ങളിലുമായി കഴിയുന്ന ലാലിനെപ്പോലുള്ളവര്‍ക്ക് ഇത് ഒരു അനുഗ്രഹമായിരിക്കുമെന്നു നിര്‍മ്മാതാക്കള്‍ പറയുന്നു.സ്വന്തമായി എല്ലാ സുഖ സൌകര്യങ്ങളുമുള്ള ഇക്കൂട്ടര്‍ക്ക് പക്ഷേ അതൊന്നും തന്നെ ആസ്വദിക്കുവാണോ അനുഭവിക്കുവാനോ യോഗമില്ലാത്തവരാണ്.ജീവിതത്തിന്റെ സിംഹഭാഗവും ഹോട്ടലിലുറങ്ങിയും തെരുവോരങ്ങളിലും കാട്ടിലും മലയിലും ഇരുന്നു ഭക്ഷണം കഴിച്ചുമാണ് കടന്നു പോയതെന്ന് ലാല്‍ അടുത്തിടെ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.ദുബായിലും ചെന്നൈയിലും കൊച്ചിയിലും വീടുകളുണ്ടെക്കിലും അതൊക്കെ അപൂര്‍വ്വമായേ തനിക്ക് ആസ്വദിക്കാന്‍ അവസരമുണ്ടായിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

മലയാളത്തിലെ ഇതര സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി,സുരേഷ്ഗോപി,പൃഥിരാജ് എന്നിവരും സംവിധായകന്‍ പ്രിയദര്‍ശനും ഇതിനകം തന്നെ ഇത്തരം ഹൈടെക് കാരവനുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

lal caravan new pic

INDIANEWS24 MOVIES

 

Leave a Reply