728-pixel-x-90-2-learn
728-pixel-x-90
<< >>

സൂക്ഷിക്കാന്‍ സ്ഥലമില്ല; രാജ്യത്തെ നാണയ നിര്‍മ്മാണം നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ രാജ്യത്ത് നാണയം നിര്‍മ്മിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കേന്ദ്രസര്‍ക്കാരിന് കീഴില്‍ നോയിഡ, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണ കേന്ദ്രങ്ങളിലാണ് ജനുവരി എട്ട് മുതല്‍ നാണയം ഉണ്ടാക്കുന്നത് നിര്‍ത്തിയത്.

ആവശ്യമായ നോട്ടുകള്‍ റിസര്‍വ്വ് ബാങ്ക് നേരിട്ടാണ് നിര്‍മ്മിക്കുന്നതെങ്കിലും നാണയത്തിന്റെ സ്ഥിതി അങ്ങനെയല്ല. കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള നാണയ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ഉല്‍പ്പാദിപ്പിച്ച ശേഷം വിതരണത്തിനായി റിസര്‍വ് ബാങ്കിന് കൈമാറുകയാണ് പതിവ്. നാല് നാണയ നിര്‍മ്മാണ യൂണിറ്റുകൡലായി 2500 മില്യണ്‍ നാണയങ്ങള്‍ ഉല്‍പ്പാദിപ്പിച്ചിട്ടുള്ളത്. സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ ഇവ റിസര്‍വ്വ് ബാങ്ക് ഇതേവരെ ഏറ്റെടുത്തിട്ടില്ല. ഇതോടെ നാല് യൂണിറ്റുകളിലേയും ജനറല്‍ മാനേജര്‍മാര്‍ക്ക് നിര്‍മ്മാണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

INDIANEWS24.COM NEWDELHI

Leave a Reply