728-pixel-x-90-2-learn
728-pixel-x-90
<< >>

സു​പ്രീം ​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ് ത​ള്ളി

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ് രാ​ജ്യ​സ​ഭ അ​ധ്യ​ക്ഷ​ൻ എം. ​വെ​ങ്ക​യ്യ നാ​യി​ഡു ത​ള്ളി. ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ തെ​ളി​വി​ല്ലെ​ന്നും വെ​ങ്ക​യ്യ നാ​യി​ഡു പ​റ​ഞ്ഞു. രാ​ജ്യ​സ​ഭ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.കോ​ണ്‍​ഗ്ര​സ്, ആ​ർ​ജെ​ഡി, എ​ൻ​സി​പി, സി​പി​എം, സി​പി​ഐ, സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി, ബി​എ​സ്പി, മു​സ്‌​ലിം ലീ​ഗ് എ​ന്നീ പ്രമുഖ പ്രതിപക്ഷ പാ​ർ​ട്ടി​ക​ളാ​ണ് ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്യ​സ​ഭ അ​ധ്യ​ക്ഷ​ൻ  വെ​ങ്ക​യ്യ നാ​യി​ഡു​വി​നു ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​ഴ ക്കേ​സി​ൽ ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ പേ​ര് പ​രാ​മ​ർ​ശി​ക്കു​ന്ന​ത​ട​ക്കം അ​ഞ്ച് പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​തി​പ​ക്ഷം നോ​ട്ടീ​സ് സ​മ​ർ​പ്പി​ച്ച​ത്. ത​നി​ക്കെ​തി​രേ ത​ന്നെ​യു​ള്ള കേ​സ് പ​രി​ഗ​ണി​ച്ചു വി​ധി പ​റ​ഞ്ഞ​തി​ലൂ​ടെ അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം, മാ​സ്റ്റ​ർ ഓ​ഫ് റോ​സ്റ്റ​ർ എ​ന്ന അ​ധി​കാ​ര​ത്തി​ന്‍റെ ദു​ർ​വി​നി​യോ​ഗം, ഭൂ​മി വാ​ങ്ങാ​നാ​യി തെ​റ്റാ​യ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ൽ, ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രേ​യു​ള്ള ഹ​ർ​ജി സ്വ​യം കേ​ൾ​ക്കു​ന്ന​തി​നാ​യി മെ​മ്മോ തീ​യ​തി തി​രു​ത്ത​ൽ തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളും ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രേ ഉ​യ​ർ​ത്തി​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച വെ​ങ്ക​യ്യ നാ​യി​ഡു മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി വി​ഷ​യം ച​ർ​ച്ച ചെ​യ്തി​രു​ന്നു. ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രേ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ അ​പ​ക്വ​മാ​ണ്. തെ​റ്റാ​യ കീ​ഴ്വ​ഴ​ക്ക​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും രാ​ജ്യ​സ​ഭ അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു. അതേസമയം വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.

INDIANEWS24 NEW DELHI

Leave a Reply