ഇടുക്കി: സുഹൃത്തുക്കളെ ഉപയോഗിച്ച് ഭാര്യവീട്ടില്‍ മോഷണം നടത്തിയ കേസില്‍ യുവാവും രണ്ടു സുഹൃത്തുക്കളും അറസ്റ്റില്‍. കുന്നത്തുനാട് തിരുവാങ്കുളത്തെ സുബീഷ് (29), എറണാകുളം സൗത്ത് ചിറ്റൂര്‍ ചെമ്പന്ഹൗസില് അയ്യപ്പന് (30), വൈറ്റില കൊച്ചുപറമ്പില്‍ ഹാരിസ് (28) എന്നിവരെയാണ് മൂന്നാര്‍ ഡി.വൈ.എസ്.പി വി.എന്‍. സജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.