728-pixel-x-90-2-learn
728-pixel-x-90
<< >>

സുഷമ സ്വരാജിന്റെ യു എ ഇ സന്ദര്‍ശനം പൂര്‍ത്തിയായി

അബുദാബി:ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നടത്തിയ യു എ ഇ സന്ദര്‍ശനം പൂര്‍ത്തിയായി.യു എ ഇ ആഭ്യന്തരമന്ത്രിയുമായും വിദേശകാര്യമന്ത്രിയുമായും സുഷമ നടത്തിയ ചര്‍ച്ചയിലൂടെ ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഡമാക്കാനും വികസന കാര്യത്തില്‍ കൂടുതല്‍ സഹകരണം ഉറപ്പാക്കാനും ധാരണയായി.

ചര്‍ച്ചയില്‍ യു എ ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ടി പി സീതാറാം, പ്രമുഖ വ്യവസായികളായ എം എ യൂസഫലി, ഷംസീര്‍ വയലില്‍ എന്നിവരും പങ്കെടുത്തു.അറബ് മേഖലയിലെയും പരസ്പര താല്‍പര്യമുള്ള മറ്റ് വിഷയങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്തു.

വിദേശകാര്യമന്ത്രിയായ ശേഷം സുഷമ യു എ ഇയിലേക്ക് നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്.കേന്ദ്രത്തില്‍ സര്‍ക്കാര്‍ മാറിയ ശേഷം ആദ്യമായി യു എ ഇയിലെത്തുന്ന പ്രമുഖ വ്യക്തിയും സുഷമ തന്നെയാണ്.

INDIANEWS24 GULF DESK

Leave a Reply