728-pixel-x-90-2-learn
728-pixel-x-90
<< >>

സുവാരസ് കളത്തിലിറങ്ങി; ഉറുഗ്വായെ സൗദി സമനിലയില്‍ തളച്ചു

ജിദ്ദ:ബാഴ്‌സയുടെ പുതിയ ലാറ്റിനമേരിക്കന്‍ താരം ലൂയി സുവാരസ് വിലക്കിനു ശേഷം ആദ്യ രാജ്യാന്തര മത്സരത്തിനിറങ്ങി.സൂപ്പര്‍ താരം കളത്തിലിറങ്ങിയെങ്കിലും ഫുട്‌ബോളില്‍ ഏഷ്യുടെ ശക്തിയായ സൗദി അറേബ്യയെ തളയ്ക്കാന്‍ ഉറുഗ്വായ്ക്കായില്ല.വെള്ളിയാഴ്ച്ച നടന്ന മത്സരം (1-1) സമനിലയില്‍ പിരിഞ്ഞു.

ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ രണ്ടാംപകുതിയുടെ തുടക്കത്തില്‍ തന്നെ മോത്ത് ഫല്ലാറ്റയിലൂടെ ഉറുഗ്വായ് ലീഡ് നേടിയെങ്കിലും തൊണ്ണൂറാം മിനിറ്റില്‍ ഹസാസിയിലൂടെ സൗദി അറേബ്യ സമനില പിടിക്കുകയായിരുന്നു.ബ്രസീല്‍ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ സുവാരസിന് വിലക്ക് നേരിട്ടിരുന്നു.നാല് മാസത്തേക്കായിരുന്നു വിലക്ക്.ഗ്രൂപ്പ് ഡിയില്‍ ഇറ്റലിക്കെതിരായ മത്സരത്തിനു ശേഷം സുവാരസിനെ ബൂട്ടുകെട്ടാന്‍ ഫിഫ അനുവദിച്ചിരുന്നില്ല.മത്സരത്തില്‍ ഇറ്റാലിയന്‍ പ്രതിരോധക്കാരന്‍ ജോര്‍ജിയോ ചെല്ലിനിയുടെ തോളില്‍ കടിച്ചതിനെ തുടര്‍ന്നാണ് താരം വിലക്ക് നേരിട്ടത്.ഗ്രൂപ്പ് മത്സരത്തില്‍ നിന്നും നോക്കൗട്ടിലേക്ക് പ്രവേശിച്ച ഉറുഗ്വായ് സുവാരസില്ലാത്ത ആദ്യമത്സരത്തില്‍ തന്നെ തോറ്റ് ലോകകപ്പില്‍ നിന്നും പുറത്തായി.

ഫിഫയില്‍ നിന്നും കഴിഞ്ഞ ജൂലൈ മുതലാണ് താരം നാല് മാസത്തേക്ക് വിലക്ക് നേരിട്ടത്.പിന്നീട് സ്‌പോര്‍ട്‌സിനായുള്ള ആര്‍ബ്രിട്രേഷന്‍ കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിലൂടെ നാല് മാസത്ത വിലക്ക് വെട്ടിക്കുറച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം കളിക്കാന്‍ സാധിച്ചത്.

INDIANEWS24.COM SPORTS DESK

Leave a Reply