728-pixel-x-90-2-learn
728-pixel-x-90
<< >>

സുവര്‍ണ ജയത്തോടെ കേരളത്തിന്റെ തുളസി

കൊച്ചി: വനിതകളുടെ ഷട്ടില്‍ ബാഡ്മിറ്റന്‍ സിംഗിള്‍സില്‍ കേരളത്തിന്റെ പി.സി തുളസി സ്വര്‍ണ്ണം നേടി. തെലങ്കാനയുടെ ഋതുപര്‍ണ്ണദാസിനെ വാശിയേറിയ പോരാട്ടത്തിലാണ് പരാജയപ്പെടുത്തിയത്. ദേശീയ ഗയിംസില്‍ ടീമിനത്തിലും വിജയവാഡയില്‍ നടന്ന ബാഡ്മിറ്റന്‍ ടൂര്‍ണ്ണമെന്റിലും ഋതുപര്‍ണ്ണയോട് തോറ്റ തുളസി കടവന്ത്ര രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ ശക്തമായ പോരാട്ടത്തിലൂടെയാണ് കണക്കുതീര്‍ത്തത്.

രണ്ട് മത്സരങ്ങളുടെ ആദ്യ പകുതിയില്‍ പോയിന്റ് നിലയില്‍ പിന്നിലായിരുന്നു തുളസി പിന്നീട് അതിഗംഭീരമായി തിരിച്ചുവരുന്ന കാഴ്ച്ചയ്ക്ക് ഇന്‍ഡോര്‍ സ്‌റ്റേഡിയം സാക്ഷിയായി. സ്കോര്‍ : 21-18 ,21-18. സ്വന്തം നാട്ടില്‍ നടന്ന മത്സരത്തില്‍ സ്വര്‍ണ്ണം നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. വിജയിച്ചതില്‍ അച്ഛനമ്മമാരോടും പരിശീലകരോടും നന്ദിയും കടപ്പാടുമുണ്ടെന്നും താരം പറഞ്ഞു. കാണികളുടെ അകമഴിഞ്ഞ പ്രോത്സാഹനമാണ് തന്നെ വിജയത്തിലെത്തിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ച്ച നടന്ന ബാഡ്മിന്റണ്‍ ഫൈനലുകള്‍ കാണാന്‍ വന്‍ തിരക്കാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ അനുഭവപ്പെട്ടത്.ആവേശ്വോജ്യലമായ മത്സരങ്ങള്‍ക്ക് കാണികളുടെ സാന്നിധ്യം വിജയത്തിന് മുന്‍തൂക്കം നല്‍കി. പാലക്കാട് സ്വദേശി പ്രശാന്തിന്റെയും ചന്ദ്രികയുടെയും മൂത്തമകളാണ് തുളസി. അക്ഷയാണ് അനുജന്‍. പരിശീലനത്തിനായി കൊച്ചി ചെലവന്നരില്‍ കുടുംബത്തോടൊപ്പം താമസിക്കുകയാണ് ഇവര്‍. 2010 സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ സിംഗിള്‍സില്‍ വെള്ളിയും ടീം ഇനത്തില്‍ സ്വര്‍ണ്ണവും തുളസി നേടിയിട്ടുണ്ട്. 2014 ഡല്‍ഹി അര്‍ബന്‍ കപ്പിലും ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലും വെങ്കലം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.

INDIANEWS24 KOCHI

Leave a Reply