728-pixel-x-90-2-learn
728-pixel-x-90
<< >>

സുവര്‍ണ്ണനേട്ടം വഴിമാറി; ഇന്ത്യയ്ക്ക് സിന്ധുവിന്റെ വെള്ളിവെളിച്ചം

റിയോ ഡി ജനീറോ: തലനാരിഴയ്ക്ക് സ്വര്‍ണ്ണം നഷ്ടപ്പെട്ട് പി വി സിന്ധുവിലൂടെ റിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ വെള്ളിമെഡല്‍ നേട്ടം.വനിതാ ബാഡ്മിന്റണിലെ ലോക ഒന്നാം നമ്പര്‍ താരം കരോലിന മാരിനെ ആദ്യ സെറ്റില്‍ കീഴടക്കിയ പി വി സിന്ധു രണ്ടാം സെറ്റ് നഷ്ടപ്പെടുത്തി.മൂന്നാം സെറ്റില്‍ പൊരുതിതോല്‍ക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ലോക ആറാം നമ്പര്‍ താരത്തെ സെമിയില്‍ തോല്‍പ്പിച്ച് വെള്ളി മെഡല്‍ ഉറപ്പാക്കിയ സിന്ധുവിന്റെ മത്സരം ഇന്ത്യന്‍ സമയം വെള്ളിയാഴ്ച്ച വൈകീട്ട് ഏഴിനായിരുന്നു.സുവര്‍ണ്ണനേട്ടതിന് യോജിച്ച പ്രകടനം തന്നെയാണ് സിന്ധു പുറത്തെടുത്തത്.ആദ്യ പോയിന്റ് നേടി മുന്നേറ്റം തുടര്‍ന്ന സ്പാനിഷ് താരം കരോലിന്‍ മാരിനെ പിന്തുടര്‍ന്ന് അവസാന നിമിഷം ലീഡ് ഉയര്‍ത്തി 19-21 ആദ്യ സെറ്റ് പിടിച്ചെടുക്കുകയായിരുന്നു.രണ്ടാം സെറ്റില്‍ ലോക ഒന്നാം നമ്പര്‍ താരം ഇന്ത്യന്‍ താരത്തിന് ബാലികേറാമലയായി.21-12നാണ് സ്പാനിഷ് താരം രണ്ടാം സെറ്റ് പിടിച്ചെടുത്തത്.മൂന്നാം സെറ്റിലും പതിവുപോലെ ആദ്യം സ്‌കോര്‍ ചെയ്തു തുടങ്ങിയ കരോലിനെ ആദ്യ സെറ്റ് അനുസ്മരിപ്പിക്കും വിധം സിന്ധു പിന്തുടര്‍ന്നു കണിശമായി പൊരുതിയെങ്കിലും 15-21ന് നഷ്ടപ്പെട്ടു.

INDIANEWS24.COM Sports Desk

Leave a Reply