728-pixel-x-90-2-learn
728-pixel-x-90
<< >>

സുരേഷ് ഗോപി മൂലം സംവിധായകന്‍ കടക്കെണിയില്‍?

ആറ് വര്‍ഷം മുമ്പ് പൂര്‍ത്തിയായ ചിത്രം ഇതേവരെ റിലീസാകാതെ വരുന്നതോടെ ചിത്രത്തിന്റെ സംവിധായകന്‍ ജയിലില്‍ കിടക്കേണ്ട അവസ്ഥയിലെത്തി.’കാവ്യം’ എന്ന തന്റെ ആദ്യ ചിത്രം ഒരുക്കിയ അനീഷ് വര്‍മ്മയ്ക്കാണ് ഈ ദുര്‍ഗതി.

മലയാള മനോരമയ്ക്ക് നല്‍കിയ ഇന്റര്‍വ്യൂവിലാണ് ദിവസങ്ങള്‍ക്ക് മുമ്പ് എന്‍ എഫ് ഡി സി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപിക്കെതിരായ വെളിപ്പെടുത്തലുകള്‍ നടത്തിയത്.2009ലാണ് സുരേഷ് ഗോപിക്കൊപ്പം നവ്യനായര്‍, മനോജ് കെ ജയന്‍, വിജയരാഘവന്‍, തുടങ്ങിയവരെ വച്ച് ചിത്രം പൂര്‍ത്തിയാക്കിയത്.ഒരു കോടി മുതല്‍ മുടക്കില്‍ തീര്‍ത്ത ചിത്രമാണ് കാവ്യം.അന്ന് മുപ്പത് ലക്ഷം രൂപ പ്രതിഫലം വാങ്ങിയിരുന്ന സുരേഷ് ഗോപിക്ക് 20 ലക്ഷം കൊടുത്തിരുന്നു.സാമ്പത്തിക പ്രതിസന്ധി കാരണം പത്ത് ലക്ഷം നല്‍കാന്‍ കഴിഞ്ഞില്ല.ഇതേ തുടര്‍ന്ന് താരം ചിത്രത്തിനായി ഡബ്ബ് ചെയ്യാന്‍ തയ്യാറായില്ല.ബാക്കി താരങ്ങളുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയെങ്കിലും സുരേഷ് ഗോപി തന്റെ നിലപാടില്‍ ഉറച്ചു നിന്നു.

ഇതിനു ശേഷം രണ്ട് വര്‍ഷം കഴിഞ്ഞ് പത്ത് ലക്ഷവുമായി സുരേഷ് ഗോപിയെ സമീപിച്ചപ്പോള്‍ തന്റെ പ്രതിഫലം കൂടി എഴുപത് ലക്ഷം കിട്ടിയാലേ ഡബ്ബ് ചെയ്യൂവെന്ന് അറിയിച്ചു.ഇതോടെ തന്റെ സ്വപ്‌നം പൊലിയുകയായിരുന്നു,അനീഷ് പറഞ്ഞു.പിന്നീട് പലതവണ കണ്ടിട്ടും താരം ഈ പുതിയ നിലപാടില്‍ തന്നെ നിന്നു.അവസാനമായി ഏകദേശം നാല് മാസത്തിന് മുമ്പ് കണ്ടപ്പോഴും സുരേഷ് ഗോപി എഴുപത് ലക്ഷം രൂപയാണ് പ്രതിഫലം എന്ന നിലപാടില്‍ തന്നെയായിരുന്നു.

സുരേഷ് ഗോപി എന്ന വ്യക്തിയോട് എനിക്ക് യാതൊരു വിരോധവുമില്ലെന്ന് വ്യക്തമാക്കിയ സംവിധായകന്‍ എങ്ങനെയും തന്റെ ചിത്രം പുറത്തിറങ്ങിയാല്‍ മതിയെന്ന ആഗ്രഹം പ്രകടിപ്പിച്ചു.മുപ്പത് ലക്ഷം മാര്‍വാടിയില്‍ നിന്നും കടമെടുത്ത ഇദ്ദേഹത്തിന് മാസംതോറും ഒന്നേകാല്‍ ലക്ഷം രൂപ തിരിച്ചടയ്‌ക്കേണ്ടതുണ്ട്.ഇനി ഒരുപക്ഷേ നിങ്ങളെന്നെ കാണുന്നത് ജയിലില്‍ വച്ചായിരിക്കും എന്നുകൂടി സംവിധായകന്‍ ഇന്റര്‍വ്യൂവില്‍ കൂട്ടിചേര്‍ക്കുന്നുണ്ട്.എന്നാല്‍ ഈ ആരോപണത്തില്‍ സുരേഷ് ഗോപിയുടെ പ്രതികരണം ഇതേവരെ വന്നിട്ടില്ല.താരം ഉടന്‍ പ്രതികരിച്ചേക്കുമെന്ന് സിനിമാലോകം പ്രതീക്ഷിക്കുന്നു.

INDIANEWS24.COM Movies

Leave a Reply