728-pixel-x-90-2-learn
728-pixel-x-90
<< >>

സുരേഷ് ഗോപി ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍

ന്യൂഡല്‍ഹി:സുരേഷ് ഗോപി ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷനിലെ പുതിയ ചെയര്‍മാന്‍.വാര്‍ത്ത പരന്നതോടെ നിരവധി അഭിനന്ദനങ്ങളാണ് സുരേഷ് ഗോപിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇക്കാര്യത്തില്‍ കേന്ദ്രത്തില്‍ നിന്നും ഔദ്യോഗിക പ്രഖ്യാപനം കൂടി വരുന്നതോടെ ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയായിരിക്കും സുരേഷ് ഗോപി.കേന്ദ്രസഹമന്ത്രിക്ക് തുല്യമായ സ്ഥാനമാണിത്.1975ല്‍ സ്ഥാപിതമായ ചലച്ചിത്ര കോര്‍പ്പറേഷന്‍ ആസ്ഥാനം മുംബൈയിലാണ്.

കേന്ദ്രത്തില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരമേറ്റശേഷം കേരളത്തിന് ലഭിക്കുന്ന ഒരു ഉയര്‍ന്നസ്ഥാനം കൂടിയാകും ഇത്.നിലവില്‍ കേന്ദ്ര സര്‍ക്കാരിലെ സുപ്രധാന പദവികളിലൊന്നും കേരളത്തില്‍ നിന്നും ആരുമില്ല.

INDIANEWS24.COM Movies

Leave a Reply