728-pixel-x-90-2-learn
728-pixel-x-90
<< >>

സുരേഷ് ഗോപിയെ പ്രശംസിച്ച് മുകേഷ്

കൊല്ലം:കൊല്ലം നിയോജകമണ്ഡലത്തിലെ സി പി എം സ്ഥാനാര്‍ത്ഥി മുകേഷ് സഹപ്രവര്‍ത്തകനും നടനുമായ സുരേഷ് ഗോപിക്ക് അനുമോദനം അറിയിച്ചു.പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച ജനസഭയിലായിരുന്നു ബി ജെ പി സ്ഥിരം സാന്നിധ്യമായ സുരേഷ് ഗോപിക്കുള്ള അനുമോദനം അറിയിച്ചത്.മുമ്പ് കൊല്ലം പ്രസ്‌ക്ലബ്ബില്‍ പത്തനാപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജഗദീഷുമായി ഒരുമിച്ച് പ്രസ്താവനയിറക്കിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തിങ്കളാഴ്ച്ച ജനസഭയില്‍ പങ്കെടുത്ത അദ്ദേഹം രാഷ്ട്രപതി സുരേഷ് ഗോപിയെ രാജ്യസഭാംഗമായി തെരഞ്ഞെടുത്തതിനെ പ്രശംസിക്കുകയായിരുന്നു.അദ്ദേഹം ഏതു രാഷ്ട്രീയക്കാരനുമാകട്ടെ രാഷ്ട്രപതി ഇത്തരത്തില്‍ ഒരു നിയമനം നടത്തിയതില്‍ അനുമോദിക്കേണ്ടതാണെന്നായിരുന്നു മുകേഷിന്റെ മറുപടി.ഈ സന്ദര്‍ഭങ്ങളില്‍ താന്‍ രാഷ്ട്രീയം മാറ്റിവെക്കുമെന്നും തന്റെ സ്‌കൂളിലും കോളജിലും സഹപാഠിയായ സുരേഷ് ഗോപിയെന്ന ഓര്‍മ്മ പുതുക്കിക്കൊണ്ട് മുകേഷ് തന്റെ നിലപാട് വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്കകം മുകേഷും പത്തനാപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ജഗദീഷുമൊത്ത് കൊല്ലം പ്രസ്‌ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടിരുന്നു.മറ്റൊരു ചലച്ചിത്ര നടനും മുന്‍ മന്ത്രികൂടിയായ കെ ബി ഗണേഷ് ആണ് പത്തനാപുരത്തെ ജഗദീഷിന്റെ പ്രധാന എതിരാളി.

INDIANEWS24.COM Kollam

Leave a Reply