728-pixel-x-90-2-learn
728-pixel-x-90
<< >>

സുരേഷ് ഗോപിയുടെ വേദനയോടെയുള്ള അപേക്ഷ

“മന:പൂർവം ഉണ്ടായ സംഭവം ആണെന്ന് കരുതുന്നില്ല.ബൈക്കോടിച്ചവർ ആരായാലും മുന്നോട്ടു വരണം.ഇതൊരു അപേക്ഷയാണ്.ആരെയും ദ്രോഹിക്കാനല്ല.ഒരു കുടുംബത്തിനു അവകാശപ്പെട്ട ഇൻഷൂറൻസ് പരിരക്ഷ കിട്ടാനാണ്.”

സുരേഷ്ഗോപി ഈ അപേക്ഷ ഹൃദയത്തിൽ കൊണ്ടാണ് പറഞ്ഞത്.ഇരുപതു വർഷമായി സുരേഷ് ഗോപിയുടെ കൂടെ നിഴൽ പോലെയുണ്ടായ മേക്കപ്പ്മാൻ തൊമ്മച്ചൻ എന്ന് വിളിക്കുന്ന പി പി തോമസ്‌ കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ച് അമിത വേഗത്തിൽ വന്ന ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന്‍ മരിച്ചിരുന്നു.പക്ഷെ ബൈക്ക് നിർത്താതെ പോയി.സംഭവം കഴിഞ്ഞു ആറ് ദിവസം പിന്നിട്ടിട്ടും ബൈക്കിനെയോ ഉടമയെയോ ഇത് വരെ കണ്ടെത്താൻ പോലീസിനു കഴിഞ്ഞിട്ടില്ല.

സംഭവം നടക്കുമ്പോൾ പോലീസ് തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്നു.ബൈക്ക് ഓടിച്ചിരുന്ന ആളും പോലീസും കൂടിയാണ് തോമസിനെ വാഹനത്തിൽ കയറ്റുന്നത്.എന്നിട്ടും ഇയാളെ പോലീസിനു പിടിക്കാൻ കഴിഞ്ഞില്ല എന്നത് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്ന് സുരേഷ്ഗോപി പറയുന്നു.ദി സിറ്റി എന്ന സിനിമ മുതലാണ്‌ തോമസ്‌ തന്നോടൊപ്പം വന്നത്.എനിക്ക് വെറും ആർടിസ്റ്റുമായുല്ല ബന്ധം മാത്രമല്ല,ഒരു ചേട്ടനെ പോലെയായിരുന്നു.എന്റെ ആഹാരകാര്യത്തിൽ പോലും തോമസിന് വളരെ ഏറെ ശ്രദ്ധ ഉണ്ടായിരുന്നു.ഞങ്ങളുടെ കുടുംബങ്ങൾ നല്ല ബന്ധം കാത്തു സൂക്ഷിച്ചിരുന്നു.ഈ വേർപാട് എനിക്ക് താങ്ങാവുന്നതിലും അധികമാണ്.സുരേഷ് ഗോപി വികാരാധീനനായി.ഈ അവസരത്തിൽ കുടുംബത്തെ ദുരന്തത്തിൽ നിന്നും അല്പ്പമെങ്കിലും കരകയറ്റാൻ ഇവർ സഹായിച്ചാൽ പറ്റുമെന്ന് സുരേഷ്ഗോപി വേദനയോടെ അപേക്ഷിക്കുന്നു.

JITHESH DAMODAR INDIANEWS24

Leave a Reply