728-pixel-x-90-2-learn
728-pixel-x-90
<< >>

സുരേഷ്ഗോപിക്ക് വീണ്ടുമൊരു മേല്‍വിലാസവുമായി അപ്പോത്തിക്കിരി

കൊച്ചി:വിസ്മൃതിയിലാകാന്‍ തുടങ്ങിയ ഒരു പിടി താരങ്ങള്‍ക്ക് പുതിയൊരു മേല്‍വിലാസം നല്‍കുകയാണ് മാധവ് രാമദാസിന്റെ അപ്പോത്തിക്കിരി.മേല്‍വിലാസം എന്ന ആദ്യ ചിത്രത്തിലൂടെ സുരേഷ്ഗോപിയ്ക്ക് മികവുറ്റ ഒരു കഥാപാത്രത്തെ സമ്മാനിച്ച മാധവ് രാംദാസ് അപ്പോത്തിക്കരിയിലൂടെ കരിയര്‍ ബെസ്റ്റ് വേഷം തന്നെ സുരേഷിന് നല്‍കി.

“സുരേഷ്ഗോപി” എന്ന താരത്തിനെയും ഇമേജിനേയും തൂത്തെറിയുന്ന അപ്പോത്തിക്കിരി ഈ നടന് ഇനിയും അംഗീകാരങ്ങള്‍ നേടിക്കൊടുത്തേക്കാം.”ചിത്രത്തില്‍ ഡോ.വിജയ്‌ നമ്പ്യാരിനെ മാത്രമേ നമുക്ക് കാണാനാകുന്നുള്ളൂ.നടപ്പില്‍പ്പോലും” സുരേഷ്ഗോപിയെ മാറ്റിനിര്‍ത്തിയ സംവിധായകന് അഭിനന്ദനങ്ങള്‍ !

സുരേഷ്ഗോപിയോളമോ ഒരുപക്ഷെ അതിനു മീതെയോ നില്‍ക്കുന്ന പ്രകടനങ്ങളാണ് ജയസൂര്യയും ആസിഫ് അലിയും ഇന്ദ്രന്‍സും നടത്തിയിരിക്കുന്നത്.അപ്പിയറന്‍സിലും ചലനങ്ങളിലും ജയസൂര്യ കഥാപാത്രമായി ജീവിക്കുക തന്നെ ചെയ്തു.ബ്യൂട്ടിഫുള്‍,ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയസൂര്യയുടെ മികച്ച വേഷമാണ് ചിത്രത്തില്‍.

കമ്മേഴ്സ്യല്‍ സിനിമയില്‍ നിന്നും ഏറെക്കുറെ പുറത്തായ ആസിഫ് അലിയുടെ കരിയര്‍ ബെസ്റ്റാണ് അപ്പോത്തിക്കരിയിലെ ചെറു വേഷം.ആസിഫിന് ഒരു നടനെന്ന നിലയില്‍ ഏറെ മൈലേജ് സമ്മാനിക്കുന്നു ചിത്രം.ഇന്ദ്രന്‍സ് എന്ന നടന്റെ നാളിതു വരെ കാണാത്ത മേക്ക് ഓവറാണ് അപ്പോത്തിക്കരിയിലേത്.സുരേഷ്ഗോപിയുടെ പിതാവിന്റെ വേഷം അവതരീപ്പിച്ച നടനെ ” grand” എന്ന ഒറ്റ വാക്കില്‍ വിശേഷിപ്പിക്കാം.

അഭിരാമി,കവിതാ നായര്‍,മീരാ നന്ദന്‍,ലിഷോയ്,തമ്പി ആന്റണി,നീരജ് മാധവ് ,രാഘവന്‍ എന്നിവരും കഥാപാത്രങ്ങളായി ജീവിക്കുക തന്നെ ചെയ്തു.പ്രശസ്ത നടന്‍ രാഘവന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ അപ്പിയറന്‍സും ഭാവാഹാദികളും ക്യാന്‍സര്‍  വിദഗ്ധന്‍ ഡോ.ഗംഗാധരനെ ഓര്‍മ്മിപ്പിക്കുന്നു എന്ന് ഫേസ്‌ബൂക്കികള്‍ പറയുന്നു.ഡോ.ജോര്‍ജ്ജ് മാത്യുവും ഡോ.ബേബി മാത്യുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മെഡിക്കല്‍ രംഗത്തെ അനാശാസ്യ പ്രവണതകളെ മറകളില്ലാതെ “സര്‍ജറി” ചെയ്യുന്ന ചിത്രം അടുത്തകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും ശക്തമായ പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്.വാണിജ്യ ഫോര്‍മുലകള്‍ അധികം ചാലിച്ചിട്ടില്ലാത്ത ഈ ചിത്രത്തിന് പതിയെ കളക്ഷന്‍ കൂടി വരികയാണ്.മേല്‍വിലാസം ” ഡി വി ഡി” ഹിറ്റാക്കിയ മലയാളികള്‍ മലയാള സിനിമയുടെ പൂമുഖത്തേക്ക് മാധവ് രാംദാസ് കസേര വലിച്ചിട്ടിരിക്കുന്ന അപ്പോത്തിക്കിരി “തിയേറ്റര്‍ ഹിറ്റാ”ക്കി മാറ്റും എന്ന് പ്രതീക്ഷിക്കാം.

നിങ്ങള്‍ സുരേഷ്ഗോപിയെയും ജയസൂര്യയെയും ആസിഫ് അലിയെയും ഇന്ദ്രന്‍സിനെയും മാധവ് രാമദാസിന്റെ മേല്‍വിലാസത്തെയുമൊക്കെ സ്നേഹിക്കുന്നുണ്ടെങ്കില്‍,ഒരു മള്‍ട്ടി സ്പെഷ്യാലിറ്റി സൂപ്പര്‍ ഹോസ്പിറ്റലുമായി അടുത്തിടപഴകിയിട്ടുള്ള അല്ലെങ്കില്‍ അതിനു സാധ്യതയുള്ള ആളാണെങ്കില്‍ തീര്‍ച്ചായായും അപ്പോത്തിക്കിരി കണ്ടിരിക്കണം.

INDIANEWS MOVIES

Leave a Reply