728-pixel-x-90-2-learn
728-pixel-x-90
<< >>

സുരീന്ദര്‍ കോലിയുടെ വധശിക്ഷ അടുത്ത മാസം 29 വരെ തടഞ്ഞുവച്ചു

ന്യൂഡല്‍ഹി:സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ച് കൊലപ്പെടുത്തിയ സുരീന്ദര്‍ കോലിയുടെ വധശിക്ഷ ഒക്ടോബര്‍ 29 വരെ തടഞ്ഞുവച്ചു.സുപ്രീംകോടതിയാണ് ശിക്ഷനടപ്പാക്കുന്നത് താല്‍ക്കാലികമായി തടയാന്‍ ഉത്തരവിട്ടത്.

കഴിഞ്ഞ ജൂണ്‍ 24 സുപ്രീംകോടതി തന്നെ തള്ളിക്കളഞ്ഞ സുരീന്ദര്‍ കോലിയുടെ ദയാഹര്‍ജി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയിരിക്കുന്ന അപേക്ഷയിലാണ് സുപ്രീംകോടതിയുടെ പുതിയ തീരുമാനം.കഴിഞ്ഞ  ജൂലായ്‌ 27ന് രാഷ്ട്രപതിയും ദയാഹര്‍ജി തള്ളിക്കളഞ്ഞിരുന്നതാണ്.

കോലിയുടെ പുനപരിശോധനാ ഹര്‍ജി ഒക്ടോര്‍ 28ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.നോയിഡയിലെ നിതാരി ഗ്രാമത്തിലുണ്ടായ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളെ തുടര്‍ന്ന് ഗാസിയാബാദ് സെഷന്‍സ് കോടതിയാണ് മരണവാറണ്ട് പുറപ്പെടുവിച്ചത്.സത്രീകളെയും കുട്ടികളെയും പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി അവയവങ്ങളോരോന്നായി വിച്ഛേദിച്ച് താമസസ്ഥലത്തെ കോമ്പൗണ്ടില്‍ കുഴിച്ചിടുകയായിരുന്നു.

വീട്ടുടമ മൊഹീന്ദര്‍ സിങ് പാന്ഥറും ചില കേസുകളില്‍ കോലിയുടെ കൂട്ടുപ്രതിയായിരുന്നു.വിചാരണ പൂര്‍ത്തിയായ കേസുകളില്‍ പാന്ഥറെ വിട്ടയക്കുകയും ചെയ്തു.

INDIANEWS24, NEW DELHI

Leave a Reply