jio 800x100
jio 800x100
728-pixel-x-90
<< >>

ശ്യാമപ്രസാദ്,സുദേവന്‍,ഫഹദ്,ലാല്‍,ആന്‍ മികച്ചവര്‍ : സുരാജ് ഹാസ്യ നടന്‍

തിരുവനന്തപുരം:ഇത്രയും ഉദ്യോഗജനകമായ ഒരു അവാര്‍ഡ് പ്രഖ്യാപനം അടുത്ത കാലത്തൊന്നും സംസ്ഥാന അവാര്‍ഡുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ല.സുരാജ് വെഞ്ഞാറമൂടിനു ലഭിച്ച ദേശീയ അവാര്‍ഡും മികച്ച നടനുള്ള അവാര്‍ഡ് ജയറാമിന് ഉറപ്പിച്ചു എന്ന മട്ടിലുള്ള തെറ്റായ വാര്‍ത്തകളുമാണ് ഒരു സസ്പെന്‍സ് ത്രില്ലര്‍ സ്വഭാവം അവാര്‍ഡ് പ്രഖ്യാപനത്തിന് നല്‍കിയത്.

ഏതായാലും “ഫലം”വന്നപ്പോള്‍ ജയറാമും സുരാജും സ്വപാനവും പേരറിയാത്തവരും അവാര്‍ഡിന്റെ ഏഴയലത്ത് പോലുമില്ല.ഇക്കുറി നവ സിനിമാക്കാര്‍ക്കാണ് അവാര്‍ഡിന്റെ സിംഹഭാഗവും നല്‍കുന്നതെന്ന് സിനിമാ സാംസ്‌കാരിക മന്ത്രി തിരുവഞ്ചൂര്‍,പ്രിയദര്‍ശനെയും അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ഭാരതിരാജയെയും സാക്ഷികളാക്കി പ്രഖ്യാപനം നടത്തുകയും ചെയ്തു.

രണ്ടു പേര്‍ക്കായി മികച്ച നടനുള്ള അവാര്‍ഡ് പ്രഖ്യാപിക്കുന്നു എന്ന് പറഞ്ഞു തിരുവഞ്ചൂര്‍ ക്ലൈമാക്സ് രംഗത്തിനു മിഴിവേകി.ഏവരും സുരാജും ജയറാമും അവാര്‍ഡ് നേടി എന്ന് കരുതി കഴിഞ്ഞപ്പോഴേക്ക് വരുന്നൂ തിരുവഞ്ചൂരിന്റെ ആന്‍റി ക്ലൈമാക്സ് – മികച്ച നടന്മാര്‍ ഫഹദും ലാലും. ഇനി ലാല്‍ മോഹന്‍ലാല്‍ ആണോ എന്നായി അടുത്ത സംശയം.അപ്പോഴേക്കും സക്കറിയയുടെ ഗര്‍ഭിണികളും അയാളും ആണ് ലാലിനെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെടാന്‍ പരിഗണിച്ചത് എന്ന് വ്യക്തമാക്കി തിരുവഞ്ചൂര്‍ ആശയക്കുഴപ്പം നീക്കി.

CR No. 89- Movie still

അവാര്‍ഡ് വിശദാംശങ്ങള്‍ ചുവടെ :

മികച്ച ചിത്രം : ക്രൈം നമ്പര്‍ 89 ( സംവിധാനം : സുദേവന്‍)

മികച്ച രണ്ടാമത്തെ ചിത്രം: നോര്‍ത്ത് 24 കാതം ( സംവിധാനം : അനില്‍ രാധാകൃഷ്ണമേനോന്‍)

മികച്ച സംവിധായകന്‍ : ആര്‍ട്ടിസ്റ്റ്മി

മികച്ച നടന്മാര്‍ : ഫഹദ് ഫാസില്‍(ആര്‍ട്ടിസ്റ്റ്) & ലാല്‍(അയാള്‍,സക്കറിയയുടെ ഗര്‍ഭിണികള്‍)

മികച്ച രണ്ടാമത്തെ നടന്‍ : അശോക്‌ കുമാര്‍ ( ക്രൈം നമ്പര്‍ 89)lena

മികച്ച നടി :ആന്‍ ആഗസ്റ്റിന്‍(ആര്‍ട്ടിസ്റ്റ്)

മികച്ച രണ്ടാമത്തെ നടി: ലെന(ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്)

ജനപ്രീതി നേടിയ കലാമൂല്യമുള്ള ചിത്രം : ദൃശ്യംsuraj 2

തിരക്കഥാകൃത്ത് സഞ്ജയ് & ബോബി ( മുംബൈ പോലീസ്)

മികച്ച ഹാസ്യനടന്‍ : സുരാജ് വെഞ്ഞാറമൂട്

നവാഗത സംവധായകന്‍: കെ.ആര്‍ മനോജ് (കന്യക ടാക്കീസ്)

ബാലതാരങ്ങള്‍: സനൂപ് സന്തോഷ് (ഫിലിപ്സ് & ദി മങ്കി പെന്‍) & ബേബി അനിത(അഞ്ച് സുന്ദരികള്‍)യും

കഥാകൃത്ത്: അനീഷ് അന്‍വര്‍(സക്കറിയയുടെ ഗര്‍ഭിണികള്‍)

ഛായാഗ്രാഹകന്‍: സുജിത് വാസുദേവ്(അയാള്‍)

ഗാനരചയിതാവ്: പ്രഭാവര്‍മ്മ, മധു വാസുദേവ്.

സംഗീത സംവിധാനം: ഔസേപ്പച്ചന്‍

പശ്ചാത്തല സംഗീതം: ബിജിബാല്‍

പിന്നണിഗായകന്‍: കാര്‍ത്തിക്

ഗായിക: വൈക്കം വിജയലക്ഷ്മി

ആലാപനം(പ്രത്യേക പരാമര്‍ശം): മൃദുല വാര്യര്‍

മേക്കപ്പ് മാന്‍: പട്ടണം റഷീദ്

കളറിസ്റ്റ്: രഘുരാമന്‍

കലാസംവിധായകന്‍: എം.ബാവ(ആമേന്‍)

ചിത്രസംയോജന്‍: കെ. രാജഗോപാല്‍(ഒരു ഇന്ത്യന്‍ പ്രണയകഥ)

ഭാരതിരാജയുടെ അധ്യക്ഷതയില്‍ ഏഴംഗ ജൂറിയാണ് ചിത്രങ്ങള്‍ തിരഞെടുത്തത്. 85 ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിനുണ്ടായിരുന്നത്.ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ നിന്നും തീര്‍ത്തും വിഭിന്നമായ വിധി നിര്‍ണ്ണയമാണ് ഭാരതിരാജയുടെ നേതൃത്വത്തിലുള്ള ജൂറി നടത്തിയത്.ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഷാജി എന്‍ കരുണിന്റെ സ്വപാനം പരിപൂര്‍ണ്ണമായി തഴയപ്പെട്ട്.ദേശീയ തലത്തില്‍ ഏറെ അംഗീകാരങ്ങള്‍ നേടിയ ഡോ ബിജുവിന്റെ പേരറിയാത്തവര്‍ എന്ന ചിത്രവും തഴയപ്പെട്ടു.

SANU INDIANEWS24

 

Leave a Reply