728-pixel-x-90-2-learn
728-pixel-x-90
<< >>

സുരഭി മികച്ച നടി, മോഹന്‍ലാലിന് പ്രത്യേക പരാമര്‍ശം

ന്യൂഡല്‍ഹി:ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു.മറാത്തി സിനിമ കാസവ് ആണ് മികച്ച സിനിമ.രാജേഷ് മപൂസ്കര്‍ വെന്റിലേറ്റര്‍ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനായി.രുസ്തം എന്ന ചിത്രത്തിലൂടെ അക്ഷയ്കുമാര്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സുരഭി മികച്ച നടിയായി.മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്യാം പുഷ്‌കരന്‍ മികച്ച തിരക്കഥാകൃത്തുമായി.പ്രിയദര്‍ശന്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

പുലിമുരുകന്‍, ജനതാ ഗാരേജ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് മോഹന്‍ലാല്‍ മികച്ച അഭിനേതാവിനുള്ള പ്രത്യേക പരാമര്‍ശം നേടി. ഇതുള്‍പ്പെടെ അഞ്ചു തവണയാണ് മോഹന്‍ലാല്‍ ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കുന്നത്. 1989 ല്‍ കിരീടത്തിനു പ്രത്യക പരാമര്‍ശം ലഭിച്ച ലാലിന് 1991 ല്‍ ഭരതത്തിനും 1999ല്‍ വാനപ്രസ്ഥത്തിനും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുകയുണ്ടായി.1999ല്‍ വാനപ്രസ്ഥം മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ലാലിന് മികച്ച നിര്മാതാവിനുള്ള പുരസ്കാരവും ലഭിക്കുകയുണ്ടായി.

മറ്റ് അവാര്‍ഡുകള്‍:

മികച്ച മലയാളം സിനിമ: മഹേഷിന്റെ പ്രതികാരം
മികച്ച സഹനടി: സൈറ വസിം
ബാലതാരം: ആദിഷ് പ്രവീണ്‍ കുഞ്ഞു ദൈവം
മികച്ച സിനിമാ സൗഹൃദ സംസ്ഥാനം: ഉത്തര്‍പ്രദേശ്
മികച്ച ഹ്രസ്വചിത്രം: അബ
മികച്ച ഡോക്യുമെന്ററി: ചെമ്പൈ
മികച്ച ശബ്ദ സംവിധാനം: ജയദേവന്‍ കാട് പൂക്കുന്ന നേരം
സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം: പിങ്ക്
ഫീച്ചര്‍ ഫിലിം: കസര്‍
ആക്ഷന്‍ ഡയറക്ടര്‍: പീറ്റര്‍ ഹെയ്ന്‍ പുലിമുരുകന്‍
സംഗീത സംവിധാനം: ബാബു പത്ഭനാഭ

INDIANEWS24.COM NEWDELHI

Leave a Reply