728-pixel-x-90-2-learn
728-pixel-x-90
<< >>

സുരക്ഷാ പാളിച്ച: ഒബറോണ്‍ മാള്‍ പൂട്ടിച്ചു

കൊച്ചി: അഗ്നി ശമന സേനയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാതെ തുറന്നു പ്രവര്‍ത്തിച്ച കൊച്ചിയിലെ ഒബറോണ്‍ മാള്‍ പൂട്ടിച്ചു. നഗരസഭാ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് പൂട്ടിച്ചത്.ഈ മാസം 16 ഇവിടെ ഉണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്നാണ് മാളിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച പാളിച്ചകള്‍ വെളിവാകുന്നത്.

തീപ്പിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയ ശേഷം മാത്രമേ മാള്‍ തുറക്കാന്‍ പാടുള്ളുവെന്ന്‌ കൊച്ചി നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കി. എന്നാല്‍ ഇത് അവഗണിച്ച് മാളിന്റെ പ്രവര്‍ത്തനം തുടര്‍ന്നു. സംഭവം വാര്‍ത്തയായതോടെ ഹൈക്കോടതി ഇടപെട്ടു. തുടര്‍ന്ന് നഗരസഭ പൂട്ടിക്കുകയായിരുന്നു.പരിശോധനയില്‍ മാളിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് കണ്ടെത്തിയിരുന്നു.

INDIANEWS24.COM Kochi

Leave a Reply