728-pixel-x-90-2-learn
728-pixel-x-90
<< >>

സുരക്ഷാപാളിച്ച: എയര്‍ കാനഡ വിമാനം തിരിച്ചിറക്കി

ടൊറന്റോ: പരിശോധനകള്‍ ഇല്ലാതെ ഒരു യാത്രക്കാരന്‍ കടന്നുകൂടി എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് എയര്‍ കാനഡ വിമാനം പറന്നുയര്‍ന്ന് ആറു മണിക്കൂറിന് ശേഷം തിരിച്ചിറക്കി. ടൊറന്റോ പിയേഴ്സന്‍ വിമാനത്താവളത്തില്‍ നിന്ന് ലോകകപ്പ് വേദിയായ ബ്രസീലിലെ സവോപോളോയിലേക്ക് പോകുകയായിരുന്ന വിമാനമാണ് തിരിച്ചുവിളിച്ചത്. സുരക്ഷാപരിശോധന ഇല്ലാതെ നൂഴ്ന്നുകയറിയ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ഇയാളെ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ബുധനാഴ്ച 12 മണിക്ക് വിമാനം പറന്നുയര്‍ന്ന് മൂന്ന്‍ മണിക്കൂറിന് ശേഷമാണു സുരക്ഷാപാളിച്ച ശ്രദ്ധയില്‍ പെട്ടത്. നിലത്തിറങ്ങിയ ഉടന്‍തന്നെ വിമാനം സുരക്ഷാസേന വളഞ്ഞു. തുടര്‍ന്നു നടത്തിയ തെരച്ചിലില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റ് യാത്രക്കാര്‍ക്കായി വ്യാഴാഴ്ച മറ്റൊരു വിമാനം പുറപ്പെടുമെന്ന് എയര്‍ കാനഡ അറിയിച്ചു.

Leave a Reply