jio 800x100
jio 800x100
728-pixel-x-90
<< >>

സുമലതയ്ക്ക് കൊവിഡ്,ഹോം ക്വാറന്‍റൈനിൽ പ്രവേശിച്ചു

പ്രശസ്ത ചലച്ചിത്ര താരവും കര്‍ണ്ണാടകത്തിലെ മാണ്ഡ്യയിൽനിന്നുള്ള ലോക്‌സഭാംഗവുമായ  സുമലതയ്‌ക്ക്‌ കോവിഡ്‌ 19 സ്ഥിരീകരിച്ചു.സുമലത തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെയാണ് വ്യക്തമാക്കിയത്  അറിയിച്ചത്. വളരെ ലഘുവായ ലക്ഷണങ്ങള്‍ മാത്രമുള്ളതിനാലും പ്രത്യകിച്ചു അസ്വസ്ഥതകള്‍ ഇല്ലാത്തതിനാലും ഡോക്ടറുടെ നിർദേശപ്രകാരം ഹോം ക്വാറന്‍റൈനിൽ പോകാൻ തീരുമാനിച്ചിരിക്കുകയാണെന്നും സുമലത അറിയിച്ചു.കൂടാതെ താനുമായി അടുത്ത ദിവസങ്ങളില്‍ ഇടപഴകിയവരുടെ പേര് വിവരങ്ങള്‍ സര്‍ക്കാര്‍ അധികൃതര്‍ക്ക് നല്‍കിയെന്നും താരം ട്വിറ്ററില്‍ കുറിച്ചു.ചെറിയ തലവേദനയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് കോവിഡ് ടെസ്റ്റിനു വിധേയയാകാം എന്ന് തീരുമാനിച്ചതെന്നു സുമലത പറഞ്ഞു.

അന്തരിച്ച മുന്‍ കന്നഡ സൂപ്പര്‍താരവും എംപിയും മന്ത്രിയുമായിരുന്ന  അംബരീഷിന്റെ ഭാര്യയാണ് സുമലത.അംബരീഷിന്‍റെ നിര്യാണത്തെത്തുടര്‍ന്നാണ് സുമലത രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്.

INDIANEWS24 BANGALORE DESK

Leave a Reply