728-pixel-x-90-2-learn
728-pixel-x-90
<< >>

സുഭാഷ് ചന്ദ്രന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്

ന്യൂഡല്‍ഹി:പ്രമുഖ സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന് ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്.മനുഷ്യന് ഒരു ആമുഖം എന്ന നോവലിനാണ് പുരസ്‌കാരം.ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.2011ല്‍ ഇതേ നോവല്‍ ഓടക്കുഴല്‍ പുരസ്‌കാരവും കരസ്ഥമാക്കിയിരുന്നു.

ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയമാണ് സുഭാഷ് ചന്ദ്രന്റെ ആദ്യത്തെ ചെറുകഥാസമാഹാരം,മനുഷ്യന് ഒരു ആമുഖം അദ്ദേഹത്തിന്റെ ആദ്യ നോവലാണ്. ഈ രണ്ട് കൃതികള്‍ക്കും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

1972ല്‍ ആലുവക്കടുത്ത് കടുങ്ങലൂരിലാണ് സുഭാഷ് ചന്ദ്രന്റെ ജനനം. എറണാകുളം സെന്റ് ആല്‍ബെര്‍ട്ട്‌സ്, മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.1994ല്‍ മലയാളത്തില്‍ ഒന്നാം റാങ്കോടെ മാസ്റ്റര്‍ ബിരുദം നേടി. എറണാകുളം ലോകോളേജില്‍ നിയമ പഠനത്തിന് ചേര്‍ന്നെങ്കിലും കോഴ്‌സ് പൂര്‍ത്തിയാക്കിയില്ല.ജയശ്രീയാണ് ഭാര്യ. സേതുപാര്‍വതി,സേതുലക്ഷ്മി എന്നിവര്‍ മക്കളാണ്.

INDIANEWS24 NEWDELHI

Leave a Reply