728-pixel-x-90-2-learn
728-pixel-x-90
<< >>

സുപ്രീംകോടതി വിലക്ക് നീക്കി; പത്മാവത് 25ന് റിലീസ് ചെയ്യും

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളില്‍ പത്മാവത് സിനിമയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തിനം സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആണ് വിലക്ക് നീക്കിയത്. നീരോധനം നീക്കണമെന്നാവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ വിയകോം ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന്, മുന്‍നിശ്ചയിച്ച പോലെ ഈ മാസം 25ന് സിനിമ റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളാണ് ചിത്രം വിലക്കിയത്. ഹിമാചല്‍പ്രദേശും ഉത്തരാഖണ്ഡും സമാന നിലപാടെടുത്തു. ചീഫ് ജസ്റ്റിസിനെ കൂടാതെ, ജസ്റ്റിസുമാരായ എ എം ഖാന്‍, വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത് ദീപിക പദുകോണും ഷാഹിദ് കപൂറും രണ്‍വീര്‍ സിങ്ങും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിനെതിരെ രജ്പുത് കര്‍ണിസേനയുടെ കടുത്ത പ്രതിഷേധമാണു വന്‍വിവാദമായതും റിലീസ് വൈകിച്ചതും. സിനിമയുടെ പേരും വിവാദ രംഗങ്ങളും മാറ്റണം എന്നതടക്കം സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടും റിലീസ് തടയുകയാണെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

INDIANEWS24.COM NEWDELHI

Leave a Reply