728-pixel-x-90-2-learn
728-pixel-x-90
<< >>

സുനി ജോസഫിന്റെ വിജയത്തിന് ഇരട്ടി മധുരം

ലണ്ടന്‍ :സൌത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ വോക്കിങ്ങ് നഗരത്തില്‍ ,ഹോസ്പൈസ് സംഘടിപ്പിച്ച  ചാരിറ്റി നടത്തത്തിന് ഏറ്റുവും കൂടുതല്‍ ധനസമാഹരണം നടത്തിയ സുനി ജോസഫിന്റെ വിജയത്തിന് ഇരട്ടി മധുരം.തുടര്‍ച്ചയായ രണ്ടാം തവണയാണ് ഹോസ്പൈസ് ചാരിറ്റി രാജ്യമെമ്പാടുമുള്ള സ്ത്രീകള്‍ക്കായി സംഘടിപ്പിക്കുന്ന മിഡ്നൈറ്റ്‌ വാക്കില്‍ ഏറ്റവും കൂടുതല്‍ ധനസമാഹരണം നടത്തിക്കൊണ്ട് സുനി ജോസഫ് ഒന്നാമതെത്തുന്നത്.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി  ചാരിറ്റി രംഗത്ത്‌ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സുനിക്ക്ച്ച കഴിഞ്ഞിട്ടുണ്ട്. അതിനുള്ള അംഗീകാരമായി ഈ നേട്ടം. ഈ വര്‍ഷം 1500 പൌണ്ടാണ് സുനി സമാഹരിച്ചു നല്‍കിയത്.ഇംഗ്ലീഷ് വംശജര്‍ ഉള്‍പ്പെടെ വന്‍തോതില്‍ പങ്കെടുക്കുന്ന ഈ ചാരിറ്റി പ്രവര്‍ത്തനത്തിന്‍റെ ധനസമാഹരണ ശ്രമത്തില്‍ സുനി തന്നെ കഴിഞ്ഞ വര്‍ഷം നല്‍കിയ തുകയെക്കാള്‍ കൂടുതലാണിത്.

സമയത്തിരക്കിന്റെ പേരില്‍  മലയാളികള്‍ ഉള്‍പ്പെടെ മഹാഭുരിപക്ഷവും സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുമ്പോഴാണ് സുനി ഇക്കാര്യത്തില്‍ മാതൃകയാകുന്നത്‌. . യുകെയില്‍ നഴ്സ് ആയി ജോലി ആരംഭിച്ച സുനി ഇപ്പോള്‍ നിരവധി ഉത്തരവാദിത്തങ്ങള്‍ ഉള്ള നേഴ്സ്-മാനേജര്‍ ആണ്. ഇളംപ്രായക്കാരായ മൂന്നു കുട്ടികളുമുണ്ട്ണ്ട്ര്‍. ഈ തിരക്കുകള്‍ക്കിടയിലാണ്  സന്നധപ്രവര്തനതിനു സുനി സമയം കണ്ടെത്തുന്നത് . ഭര്‍ത്താവ് ജോസഫ്. .സാങ്കേതിക മേഖലയില്‍ജോലി ചെയ്യുന്ന ജോസഫ്  വോകിംഗ് മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍റെ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.

സൌത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ  ഹോസ്പൈസ് ചാരിറ്റി വോക്കില്‍ പല പ്രായത്തിലും വംശത്തിലുമുള്ള 700 ലധികം സ്ത്രീകള്‍ ഈ വര്‍ഷം പങ്കെടുത്തു.അവരുടെ സുഹൃത്തങ്ങളും മറ്റ് മിത്രങ്ങളും എല്ലാം ചേര്‍ന്ന് ആയിരത്തിലധികം ആളുകള്‍ വോകിംഗ് നഗരത്തില്‍ ഉല്‍സവ പ്രതീതി ജനിപ്പിച്ചു കൊണ്ടാണ് മിഡ് നൈറ്റ്‌ നടത്തം സമാപിച്ചത്.വോകിങ്ങിലും പരിസര പ്രദേശങ്ങളിലും വന്‍ പ്രചാരമാണ് ഈ ചാരിറ്റി നടത്തത്തിനു ഓരോ വര്‍ഷവും ലഭിച്ചു കൊണ്ടിരിക്കുന്നത്.

ബെല്‍ഫാസ്റ്റിലും ഹോസ്പൈസ് സംഘടിപ്പിക്കുന്ന ചാരിറ്റി നടത്തം എല്ലാ വര്‍ഷവും സംഘടിപ്പിക്കപ്പെടുന്നുണ്ട്. എന്‍ ഐ യ്യില്‍ മലയാളികള്‍ ആരും തന്നെ സ്ത്രീകള്‍ക്ക് മാത്രമായി സംഘടിപ്പിക്കുന്ന മിഡ്-നൈറ്റ്‌ നടത്തത്തില്‍ പങ്കെടുക്കാനോ ധനസമാഹരണം നടത്താനൊ തയ്യാറാകാറില്ല.

Leave a Reply