728-pixel-x-90-2-learn
728-pixel-x-90
<< >>

സുനി ജാമ്യാപേക്ഷ നൽകേണ്ടെന്ന് പറഞ്ഞു; പിന്നിൽ വമ്പൻ സ്രാവുകളെന്നും വെളിപ്പെടുത്തൽ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതി പൾസർ സുനി എന്ന സുനിൽ കുമാർ ജാമ്യാപേക്ഷ നൽകേണ്ടതില്ലെന്ന് പറഞ്ഞതായി അഭിഭാഷകൻ. ഇന്ന് അങ്കമാലി കോടതിയിൽ ഹാജരാക്കുമ്പോൾ അഭിഭാഷകനുമായി ആശയവിനിമയം നടത്താൻ കോടതി  അനുവദിച്ചിരുന്നു. കോടതിയിൽ പോലീസ് ബന്തവസ്സിൽ എത്തിയ സുനി വമ്പൻ സ്രാവുകളെ പറ്റിയും സൂചിപ്പിച്ചു.

പ്രമുഖ അഭിഭാഷകൻ ബിജു ആളൂർ ആണ് സുനിക്കുവേണ്ടി കോടതിയിൽ ഹാജരായത്.സുനിയുടെ റിമാന്റ് കാലാവധി അവസാനിച്ച മുറയ്‌ക്കാണ്‌ കോടതിയിലെത്തിച്ചത്.ബിജു ആളൂർ മാധ്യമങ്ങളോടാണ് ജാമ്യാപേക്ഷ നൽകേണ്ടതില്ലെന്ന് സുനി പറഞ്ഞതായി അറിയിച്ചത്.ഇനിമുതൽ കേസിൽ സുനിക്കുവേണ്ടി ഹാജരാകുന്നത് താനായിരിക്കുമെന്നും ആളൂർ പറഞ്ഞു.റിമാന്റ് കാലാവധി ഈ മാസം 18 വരെ നീട്ടികൊണ്ടു കോടതി ഉത്തരവിട്ടു.ഇതേതുടർന്ന് തിരിച്ചു ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സുനി മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകിയത്.കേസിൽ ഗൂഡാലോചനയുണ്ടെന്നും പല വമ്പന്മാരും ഇതിനു പിന്നിലുണ്ടെന്നുമുള്ള പൊലീസിന്റെ കണ്ടെത്തലിനെ സാധൂകരിക്കുന്നതാണ് സുനിയുടെ വെളിപ്പെടുത്തൽ.

ഇതിനിടെ അന്വേഷണം സംബന്ധിച്ച് പുറത്തു വരുന്ന വാർത്തകൾ ശരിയാണെങ്കിൽ കേസിൽ സ്ത്രീകൾ ഉൾപ്പടെ ആറ് പ്രതികളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ പല പ്രമുഖരുമുണ്ടെന്ന സൂചനകളുണ്ടെങ്കിലും പൊലീസ് ഇതു വരെ സ്ഥിരീകരിച്ചിട്ടില്ല.നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു കഴിഞ്ഞു. രണ്ടരമിനിറ്റോളം ദൈർഘ്യമുള്ള ദൃശ്യങ്ങൾ‌ ആക്രമണത്തിന്റെ ക്രൂരത വെളിവാക്കുന്നതാണ്. വ്യക്തത ഇല്ലായിരുന്ന ദൃശ്യങ്ങൾ എഡിറ്റിങ്ങിനു ശേഷമാണ് പൊലീസ് പരിശോധിച്ചത്. ഇതു പുറത്തു പോകരുതെന്ന കർശന നിർദേശവും പൊലീസിനു ലഭിച്ചിട്ടുണ്ട്. ദിലീപും നാദിർഷായും നിയമോപദേശം തേടിയിട്ടുണ്ട്. അപ്പുണ്ണിയുടെ ഫോണിൽ ജയിലിനുള്ളിൽ നിന്നു മുഖ്യപ്രതി സുനിൽകുമാർ വിളിച്ചപ്പോൾ സംസാരിച്ചതു ദിലീപാണെന്ന നിഗമനത്തിലാണു പൊലീസ് എത്തിയിരിക്കുന്നത്.നിയമപരമായി ഇതു കോടതി മുൻപാകെ സമർഥിക്കാനുള്ള തെളിവുകൾ തേടുകയാണ് അന്വേഷണ സംഘം. ഇതു സംബന്ധിച്ച ഒരു മൊഴി മാത്രമാണ് ഇപ്പോൾ പൊലീസിന്റെ പക്കലുള്ളത്.

INDIANEWS24.COM Kochi

Leave a Reply