jio 800x100
jio 800x100
728-pixel-x-90
<< >>

സുനിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് പോലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രധാനപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാറിനെ പിടികൂടാനായത് പോലീസിന്റെ അഭിമാനനേട്ടമെന്ന് എ ഡി ജി പി ബി.സന്ധ്യ.കേസില്‍ ഏറ്റവും ഒടുവില്‍ പിടികൂടിയ രണ്ട് പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് അവര്‍ വ്യക്തമാക്കി.

ഇന്നലെ ഉച്ചയോടെ പിടിയിലായ സുനിയുമായി നഗരത്തില്‍ വിവിധയിടങ്ങളില്‍ പോലീസ് സഞ്ചരിച്ച് തെളിവെടുപ്പ് നടത്തി.കഴിഞ്ഞ വെള്ളിയാഴ്ച്ച നടിയുമായി അക്രമിസംഘം സഞ്ചരിച്ചതായി പറയുന്ന വഴികളിലൂടെയാണ് പോലീസ് സുനിയെ കൊണ്ടുപോയത്.നടിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തത് ഏതോ കാനയില്‍ ഉപേക്ഷിച്ചെന്ന് സുനി പറഞ്ഞതായാണ് സൂചന.ചോദ്യംചെയ്യലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല.മുഖം മറച്ചുവച്ചാണ് പോലീസ് സുനിയുമായി നഗരത്തില്‍ കൊണ്ടുനടന്നത്.

INDIANEWS24.COM Kochi

 

Leave a Reply