728-pixel-x-90-2-learn
728-pixel-x-90
<< >>

വിവാദങ്ങള്‍ക്ക് വിരാമം; അറസ്റ്റ് കോടതി അംഗീകരിച്ചു

കൊച്ചി:പള്‍സര്‍ സുനിയെയും കൂട്ടാളിയെയും പിടികൂടിയ നടപടിയിലെ വിവാദങ്ങള്‍ കെട്ടടങ്ങി.അറസ്റ്റ് കോടതി അംഗീകരിച്ചു.കോടതിയില്‍ കയറി പ്രതിയെ പിടിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് പോലീസ് നപടിയില്‍ വിവാദം ഉയര്‍ത്തിവിടാന്‍ ശ്രമം ഉടലെടുത്തിരുന്നു.ചേംബറില്‍ ജഡ്ജി ഇല്ലാത്ത സമയത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കാം എന്ന് പോലീസും നടപടിയെ ന്യായീകരിച്ചിരുന്നു.

കോടതിയില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്ത സംഭവം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (എസിജെഎം) കോടതി അംഗീകരിച്ചു. കേസ് എടുത്ത സ്‌റ്റേഷനില്‍ പ്രതികളെ ഹാജരാക്കണമെന്നും കോടതി പോലീസിനോട് ആവശ്യപ്പെട്ടു.തുടര്‍ന്ന് സ്‌റ്റേഷന്‍ പരിധിയിലേ കോടതിയില്‍ ഹാജരാക്കാനും നിര്‍ദ്ദേശമുണ്ട്.കോടതിമുറിക്കുള്ളില്‍ നിന്ന് അറസ്റ്റ് ചെയ്തു എന്ന് പ്രതികളുടെ അഭിഭാഷകര്‍ നല്‍കിയ പരാതി കോടതി തള്ളി.

നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഭീഷണി മുഴക്കുകയും പീഡനശ്രമം നടത്തി ഉപദ്രപിച്ച് അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്‌തെന്ന കേസിലാണ് പള്‍സര്‍ സുനി എന്ന സുനില്‍കുമാറിനെയും കൂട്ടാളിയായ വിജീഷിനെയും വ്യാഴാഴ്ച്ച ഉച്ചയ്ക്ക് പോലീസ് പിടികൂടിയത്.പോലീസിന്റെ തന്ത്രപൂര്‍വ്വമായ നിരീക്ഷണത്തിലൂടെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയ പ്രതിയെ പിടികൂടുകയായിരുന്നു.മഫ്തിയിലടക്കം പോലീസിന്റെ വന്‍ സുരക്ഷാ സന്നാഹമൊരുക്കിയ കോടതി വളപ്പില്‍ എല്ലാവരുടെയും കണ്ണുവെട്ടിച്ചാണ് സുനിയും വിജീഷും കോടതി മുറിയിലെത്തിയത്.ജഡ്ജിയില്ലാത്ത അവസരം മുതലെടുത്ത് പ്രതിക്കൂട്ടില്‍ നിന്നിരുന്ന ഇരുവരെയും പോലീസ് പിടികൂടാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ കീഴടങ്ങിയില്ല.പരമാവധി പ്രതിരോധിക്കാന്‍ ശ്രമിച്ച സുനിയെയും വിജീഷിനെയും മൂന്നിലേറെ പോലീസുകാരെത്തി ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു.തുടര്‍ന്ന് വലിച്ചിഴച്ചാണ് പോലീസ് വാഹനത്തിനകത്തേക്ക് കയറ്റിയത്.

പ്രതികളെ പിടികുടാന്‍ പോലീസ് കോടതിമുറിയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന അഭിഭാഷകര്‍ തടഞ്ഞിരുന്നു.ഇതിനെയെല്ലാം മറികടന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്.

INDIANEWS24.COM Kochi

Leave a Reply