jio 800x100
jio 800x100
728-pixel-x-90
<< >>

സുനിയുടെ റിമാന്റ് കാലാവധി നീട്ടി

കൊച്ചി:നടി അക്രമിക്കപെട്ട കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി എന്ന സുനിൽകുമാറിന്റെ റിമാന്‍റ്  കാലാവധി നീട്ടി. അങ്കമാലി കോടതി ഈ മാസം 18 വരെ റിമാന്റില്‍ വെക്കാനാണ് ഉത്തരവിട്ടത്.

കേസില്‍ തന്റെ വക്കീലിനെ മാറ്റുകയാണെന്ന് സുനില്‍ കോടതിയെ അറിയിച്ചു. അഡ്വ. ബി.എ. ആളൂരാണ് ഇനി സുനിലിന് വേണ്ടി ഹാജരാവുക. പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റെന്നും സുനില്‍ ആരോപിച്ചു. എന്നാല്‍ വൈദ്യ പരിശോധനയില്‍ മര്‍ദ്ദനമേറ്റതായി കണ്ടെത്തിയില്ലെന്ന് ഡോക്ടര്‍ കോടതിയില്‍ വ്യക്തമാക്കി.

INDIANEWS24.COM Kochi

Leave a Reply