jio 800x100
jio 800x100
728-pixel-x-90
<< >>

സുനിയും വിജീഷും എട്ട് ദിവസം പോലീസ് കസ്റ്റഡിയില്‍

കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ എട്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്.ആലുവ എ സി ജെ എം കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്.

വെള്ളിയാഴ്ച്ച റിമാന്‍ഡ് ചെയ്ത പ്രതിയെ പത്ത് ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്.എന്നാല്‍ സുനിയെയും കൂട്ടുപ്രതി വിജീഷിനെയും എട്ട് ദിവസത്തേക്കേ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയുള്ളു.

ഇനിയുള്ള ദിവസങ്ങളില്‍ ഇരുവരെയും കൂടുതല്‍ ചോദ്യംചെയ്യുന്നതിനൊപ്പം സംഭവത്തിലെ ദുരൂഹതകള്‍ നീക്കാനുള്ള ശ്രമങ്ങള്‍ പോലീസ് തുടരും.കൂടാതെ നടിയെ ബ്ലാക് മെയില് ചെയ്യുന്നതിനായി പകര്‍ത്തിയ ദൃശ്യങ്ങളുള്ള മൊബൈല്‍ കണ്ടെത്തുക.മുമ്പ് ഇത്തരം ആക്രമണത്തെ തുടര്‍ന്നുള്ള ബ്ലാക്‌മെയിലിങ്ങിന് ആരെങ്കിലും ഇരയായിട്ടുണ്ടോയെന്ന് അന്വേഷിക്കുക.സംഭവത്തില്‍ മറ്റുള്ള ഏതെങ്കിലും ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്നതില്‍ വ്യക്തത വരുത്തുക എന്നതാണ് പോലീസിന് മുന്നിലുള്ള പ്രധാന അന്വേഷണക്രമങ്ങളെന്നാണ് അറിയുന്നത്.

INDIANEWS24.COM Kochi

Leave a Reply