728-pixel-x-90-2-learn
728-pixel-x-90
<< >>

സുനന്ദ മദ്യപിച്ചിരുന്നില്ല

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്കര്‍ മരണസമയത്ത് മദ്യപിച്ചിരുന്നില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍, മാനസികസമ്മര്‍ദം കുറയ്ക്കാനുള്ള മരുന്ന് കഴിച്ചിരുന്നതായി സൂചനയുണ്ട്. സുനന്ദയുടെ കഴുത്ത്, കൈ എന്നിവിടങ്ങളില്‍ മുറിവുകള്‍ ഉള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഒരു ദിവസത്തിനകം സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനു സമര്‍പ്പിക്കും.

മരണത്തിന് മുമ്പ് സുനന്ദ അമിതമായി മദ്യപിച്ചിരുന്നെന്ന് ഹോട്ടല്‍ ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് നേരത്തെ ചില വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് തള്ളിക്കളയുന്നതാണ് പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തല്‍. അതേസമയം മാനസികസമ്മര്‍ദം കുറയ്ക്കാനുള്ള മരുന്ന് കഴിച്ചിരുന്നു. ഈ ഇനത്തില്‍ പെട്ട അല്‍പ്രാക്സ് എന്ന മരുന്ന് മൃതദേഹം കാണപ്പെട്ട മുറിയില്‍ നിന്ന് ലഭിച്ചതായി പോലീസ് വൃത്തങ്ങള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

സുനന്ദയുടെ കഴുത്തിലും കയ്യിലും മുറിവുകള്‍ ഉണ്ട്. ഇവ പക്ഷേ മരണകാരണമല്ല. എങ്കിലും ഈ മുറിവുകള്‍ എങ്ങനെ ഉണ്ടായെന്നു പോലീസിന് അന്വേഷിക്കേണ്ടിവരും. ഭാര്യയെ മര്‍ദിച്ചിട്ടില്ലെന്ന് ശശി തരൂര്‍ മൊഴി നല്‍കിയിട്ടുണ്ട്.

Leave a Reply