728-pixel-x-90-2-learn
728-pixel-x-90
<< >>

സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണം: ശശി തരൂർ വിചാരണ നേരിടണം

ന്യൂഡൽഹ:∙ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവും എം പിയുമായ ശശി തരൂരിന് സമൻസ് അയച്ചു. തരൂരിനെ പ്രതിചേർത്ത കോടതി കേസ് എടുത്തിരുന്നു. ഈ മാസം ഏഴിനു ഹാജരാകണമെന്നു കാണിച്ചാണ് സമൻസ് അയച്ചിരിക്കുന്നത്.

സുനന്ദ പുഷ്കറിന്റെ ഭർത്താവും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഡൽഹി പൊലീസ് കഴിഞ്ഞ 14നു കുറ്റപത്രം സമർപ്പിച്ചിരുന്നു. ൨൦൧൪ ജനുവരി ൧൭നായിരുന്നു സുനന്ദയുടെ മരണം. ഇതിനു ഒൻപത് ദിവസം മുൻപ് സുനന്ദ തരൂരിന് അയച്ച ഇമെയിൽ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷിക്കുന്ന ഡൽഹി പോലീസ് തരൂരിനെതിരെ കുറ്റപത്രം നൽകാൻ തീരുമാനിച്ചത്. ‘ജീവിക്കാൻ ആഗ്രഹമില്ല. എന്റെ എല്ലാ പ്രാർഥനയും മരണത്തിനു വേണ്ടിയാണ്’– ൨൦൧൪ ജനുവരി എട്ടിനു തരൂരിനു സുനന്ദ അയച്ച ഇമെയിലിൽ പറയുന്നു. സുനന്ദയുടെ ഇമെയിലുകളും സമൂഹമാധ്യമങ്ങളിലെ സന്ദേശങ്ങളും ‘ആത്മഹത്യാക്കുറിപ്പായി’ കണക്കാക്കണമെന്നു പൊലീസ് കോടതിയെ അറിയിച്ചു.

INDIANEWS24.COM NEWDELHI

Leave a Reply