728-pixel-x-90-2-learn
728-pixel-x-90
<< >>

സുനന്ദ പുഷ്ക്കര്‍ മരണം,ശശി തരൂർ എംപിയെ പ്രതിയാക്കി ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു

ന്യൂഡൽഹി: സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ശശി തരൂർ എംപിയെ പ്രതിയാക്കി ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു. ആത്മഹത്യാപ്രേരണ, ഗാർഹികപീഢനം എന്നിവ ചുമത്തിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് അന്തിമ കുറ്റപത്രം സമർപ്പിച്ചത്. പത്ത് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ശശി തരൂരിനെതിരേ ചുമത്തിയിരിക്കുന്നതെന്ന് നിയമ വിദഗ്ധര്‍ പറയുന്നു.. രണ്ടായിരത്തി പതിനാലു ജനുവരി പതിനേഴിനാണ് ശശി തരൂരിന്റെ ഭാര്യ സു​ന​ന്ദ പു​ഷ്ക​റെ ഡ​ൽ​ഹി​യി​ലെ ചാ​ണ​ക്യ​പു​രി​യി​ലു​ള്ള ന​ക്ഷ​ത്ര ഹോ​ട്ട​ലി​ലെ 345-ാം മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെത്തി​യ​ത്. 

അതെ സമയം യുക്തിക്കു നിരക്കാത്ത കുറ്റപത്രമാണു പൊലീസ് പുറത്തിറക്കിയിരിക്കുന്നതെന്നും ഇതിനെ ശക്തമായിത്തന്നെ നേരിടുമെന്നും ശശി തരൂർ വ്യക്തമാക്കി. താൻ കാരണമാണ് ആത്മഹത്യയെന്നതു സുനന്ദയെ അറിയാവുന്ന ആരും വിശ്വസിക്കുകയില്ല പൊലീസിന്റേത് അവിശ്വസനീയ നടപടിയാണെന്നും തരൂർ ട്വീറ്റ് ചെയ്തു.

വിഷം ഉള്ളിൽ ചെന്നാണ്മ സുനന്ദ മരിച്ചതെന്നാണ് ഡൽഹി പോലീസിന്‍റെ നിഗമനം. സുനന്ദയുടെ മുറിയിൽ നിന്നും ഉറക്കഗുളികകളും കണ്ടെത്തിയിരുന്നു.എയിംസ് ഓട്ടോപ്സി വിഭാഗം നടത്തിയ പരിശോധനയിൽ കാരണം കണ്ടുപിടിക്കാൻ കഴിയാതെ വന്നതോടെ യുഎസിലെ ഫെഡറൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) സഹായം തേടി. അസ്വാഭാവികമരണം ആണെന്നു കണ്ടെത്തിയ എഫ്ബിഐ എഫ്ബിഐ റേഡിയോ ആക്ടീവ് വിഷം പ്രയോഗിച്ചിട്ടില്ലെന്നും പറഞ്ഞിരുന്നു.കേസിൽ ഈമാസം 24ന് വീണ്ടും വാദം കേൾക്കും.

INDIANEWS24 NEW DELHI DESK

Leave a Reply