jio 800x100
jio 800x100
728-pixel-x-90
<< >>

സുനന്ദ കൊലക്കേസ്: തരൂരിന് സമയം പ്രതിസന്ധിയുണ്ടാക്കിയേക്കും

ന്യൂഡല്‍ഹി:സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂര്‍ എം പിയ്ക്ക സമയം പ്രതസന്ധിയായേക്കും.സുനന്ദ യാതൊരു പ്രതികരണവുമില്ലാതെ കിടക്കുന്നതായുള്ള വിവരം തരൂരിന് മരണ ദിവസം നാല് മണിയോടെ ലഭിച്ചതായി സൂചനയുണ്ട്.എന്നാല്‍ വിവരമറിഞ്ഞ് നാല് മണിക്കുറിലേറെ വൈകിയാണ് ഭര്‍ത്താവായ അദ്ദേഹം സുനന്ദയ്ക്കരികിലെത്തിയത് എന്നതാണ് പുതിയ അന്വേഷണ വിവരം.

ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ മരണമടഞ്ഞ കഴിഞ്ഞ ജനുവരി 17ന് വൈകീട്ട് നാലോടെ പരിചാരകനില്‍ നിന്നും അവര്‍ പ്രതികരിക്കുന്നില്ലെന്ന വിവരം അറിഞ്ഞതായാണ് സൂചന.എന്നാല്‍ സുനന്ദ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും അധികം അകലത്തിലല്ലാതിരുന്ന തരൂര്‍ ഇവിടയെത്തിയത് ഏഴ് മണിയോടെയാണ്.ഹോട്ടലിലെത്തിയിട്ടും ചായ കുടിച്ചും വിശ്രമിച്ചും 8.20 ഓടെയാണ് അദ്ദേഹം സുനന്ദ കഴിഞ്ഞിരുന്ന മുറിയിലേക്കു പോയതായി പോലീസിന് മൊഴി ലഭിച്ചത്.അത്യാഹിതമായ വിവരങ്ങള്‍ ലഭിച്ചിട്ടും ഒട്ടും ധൃതി കാട്ടാതെ തരൂര്‍ നിലകൊണ്ടതായുള്ള സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം.സുനന്ദ മരിച്ചതായി കരുതുന്ന സമയങ്ങളില്‍ തരൂരിന് വന്ന ഫോണ്‍ കോളുകളും സന്ദേശങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.

INDIANEWS24 NEWDELHI

Leave a Reply